പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ ഒരു വ്യാജ സ്വാമിക്ക് രണ്ട് വര്‍ഷം കഠിന തടവ് നല്കാന് പുസാദിലെ അതിവേഗ കോടതി വിധിച്ചു. മഹാരാഷ്ട്രയിലെ യാവത്മാലില് ഒരു വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
മഹാദിയോ ലോഖണ്ഡെ എന്ന അറുപത്തിയഞ്ചുകാരനെയാണ് കോടതി ബലാത്സംഗ കേസില്‍ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇയാള്‍ സ്വാമിയാണെന്ന വ്യാജേന ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീടുമായി നല്ല ബന്ധം ഉണ്ടാക്കിയിരുന്നു.
വീടിനടുത്ത് ഒരു മേളയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. കഴിഞ്ഞ ജനുവരി 14 ന് നടന്ന സംഭവം പെണ്‍കുട്ടി മാതാപിതാക്കളോട് പറയുകയായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ കേസില്‍ 12 സാക്ഷികളെയാണ് ഹാജരാക്കിയത്. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ ലോഖണ്ഡെ കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയായിരുന്നു. ഇയാള്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും 200 രൂപ പിഴയുമാണ് വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 15 ദിവസം കൂടി തടവ് അനുഭവിക്കണം.