ബഡ്ജറ്റ് സമ്മേളനം ഇന്ന് മുതല്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2010 (08:27 IST)
പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങി മെയ് ഏഴ് വരെ നീളും. റയില്‍‌വെ ബഡ്ജറ്റ് ഫെബ്രുവരി 24 ബുധനാഴ്ചയും പൊതു ബഡ്ജറ്റ് ഫെബ്രുവരി 26 വെള്ളിയാഴ്ചയും അവതരിപ്പിക്കും.

പതിനൊന്നു മണിക്ക് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്ത് നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നത്.

എന്നാല്‍, വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ബഡ്ജറ്റ് സമ്മേളനത്തെ ശബ്ദമുഖരിതമാക്കും. ബഡ്ജറ്റ് അവതരണത്തിനു മുമ്പുതന്നെ വിലക്കയറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ കക്ഷികളാ‍യ ബിജെപിയും സിപി‌എമ്മും ആവശ്യപ്പെട്ടുകഴിഞ്ഞു.

വിലക്കയറ്റം, ആഭ്യന്തര സുരക്ഷ, ഇന്തോ-പാക് ചര്‍ച്ച തുടങ്ങിയവ അടിയന്തിര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെടുന്നത്.

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, പൂനെ സ്ഫോടനം, ഫെബ്രുവരി 25 ന് നടക്കാനിരിക്കുന്ന ഇന്തോ-പാക് സെക്രട്ടറിതല ചര്‍ച്ച, നക്സല്‍ ഭീഷണി, തെലങ്കാന പ്രശ്നം തുടങ്ങിയ പ്രശ്നങ്ങള്‍ പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേഷളനത്തെ ശബ്ദമുഖരിതമാക്കുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :