ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ വ്യാജമല്ല, ഷെഹ്സാദ് അമ്മഹദ് കുറ്റക്കാരന്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ വ്യാജമല്ലെന്നും ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ ഷെഹ്സാദ് അമ്മഹദ് കുറ്റക്കാരനാണെന്നും ഡല്‍ഹി വിചാരണ കോടതി കണ്ടെത്തി. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഇന്‍സ്‌പെക്‌ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മയെ വെടിവച്ചു കൊന്നത് ഷെഹ്‌സാദാണെന്നതിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന് കോടതി പറഞ്ഞു.

ഷെഹ്‌സാദിനെതിരെ പൊലീസുകാരന്റെ കൊലപാതകം, ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന് തടസം നിന്നു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്. ബട്‌ല ഹൗസ് കേസിലെ വിധി തിങ്കളാഴ്‌ച പ്രഖ്യാപിക്കും.

സെപ്‌റ്റംബര്‍ 19 നാണ് ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ നടന്നത്. ജാമിയ മിലിയ സര്‍വ്വകലാശാലയ്‌ക്ക് അടുത്ത് ബട്‌ല ഹൗസിലെ എല്‍ ബ്ലോക്കിലെ ഫ്ലാറ്റ് നമ്പര്‍ 108-ല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ ഒളിവില്‍ താമസിക്കുന്നു വിവരം ലഭിച്ചത്തിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് നടത്തിയ തിരിച്ചിലിനിടയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ജാമിയ മിലിയ സര്‍വ്വകലാശാലയിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ബട്‌ല ഹൗസിലെത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ് സിംഗും ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കേസ് പരിശോധിച്ച കോടതി ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് കണ്ടെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :