ബജറ്റ് ‘ഇല്ലാ ബജറ്റ്’: ബിജെപി

ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified ചൊവ്വ, 17 ഫെബ്രുവരി 2009 (16:59 IST)
പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസം ലോക്‍സഭയില്‍ അവതരിപ്പിച്ചത് ‘ഇല്ലാ ബജറ്റ്’ ആണെന്ന് ബിജെപി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിയന്തിര ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ ബജറ്റ് പരാജയപ്പെട്ടു എന്നും ബിജെപി ചൊവ്വാഴ്ച കുറ്റപ്പെടുത്തി.

“ കഴിഞ്ഞ ദിവസം പ്രണാബ് മുഖര്‍ജി ലോക്‍സഭയില്‍ അവതരിപ്പിച്ച ബജറ്റ് ഒരു ‘ഇല്ലാ ബജറ്റ്’ എന്നതില്‍ കവിഞ്ഞ് ഒന്നുമല്ല, അത് സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെട്ടു”, ബിജെപി നേതാവ് യശ്വന്ത് സിന്‍‌ഹ പറഞ്ഞു.

ഝാര്‍ഖണ്ഡില്‍ ബിജെപി നേതാക്കള്‍ക്ക് നേരെയുള്ള അക്രമം വര്‍ദ്ധിച്ചുവരുന്നതില്‍ പാര്‍ട്ടി ഉത്കണ്ഠ രേഖപ്പെടുത്തി. ഈ പ്രശ്നം രാഷ്ട്രപതി ഭരണത്തെ കുറിച്ചുള്ള ചര്‍ച്ചാ വേളയില്‍ ഉന്നയിക്കുമെന്നും യശ്വന്ത് സിന്‍‌ഹ പറഞ്ഞു.

സത്യം കുംഭകോണവും ആഗോള സാമ്പത്തിക വ്യവസ്ഥയും പാര്‍ലമെന്‍റിന്‍റെ നടപ്പ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നോട്ടീസ് നല്‍കിയിട്ടുണ്ട്. സത്യം കുംഭകോണം കോര്‍പറേറ്റ് തട്ടിപ്പ് മാത്രമല്ല, അതിന് രാഷ്ട്രീയത്തില്‍ ആഴത്തിലുള്ള വേരുകളുണ്ട്, യശ്വന്ത് സിന്‍‌ഹ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :