ബജറ്റ്: രാജ്യം പ്രതിസന്ധി മറികടക്കുമെന്ന് ചിദംബരത്തിന്റെ ഉറപ്പ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ പൊതുബജറ്റ് ധനമന്ത്രി പി ചിദംബരം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു തുടങ്ങി. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ വളര്‍ച്ചാനിരക്കിനേയും ബാധിച്ചിട്ടുണ്ടെന്ന് ചിദംബരം പറഞ്ഞു. പക്ഷേ നിലവിനെ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ട്.

രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് എട്ട് ശതമാനത്തിലേക്ക് എത്തിക്കുകയെന്നത് വെല്ലുവിളിയാണെന്ന് ചിദംബരം പറഞ്ഞു. ഇന്ത്യയേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്കുള്ളത് ചൈനയും ഇന്തോനേഷ്യയും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസനം എത്തിക്കുമെന്ന് പൊതുബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പി ചിദംബരം. രണ്ടാം യു പി എ സര്‍ക്കാരിന്‍റെ അവസാന പൊതുബജറ്റാണ് ഇത്. ചിദംബരത്തിന്‍റെ എട്ടാമത്തെ ബജറ്റ് അവതരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :