ഫൈലിന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന ഒറീസയ്ക്ക് 132 കോടി രൂപയുടെ സഹായം

ഭുവനേശ്വര്‍| WEBDUNIA|
PRO
വീശിയടിച്ച ഫൈലിന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന ഒറീസയ്ക്ക് പ്രളയദുരിത നിവാരണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 132 കോടി അനുവദിച്ചു.

ഒറീസയ്ക്ക് ത്രിപുര സര്‍ക്കാര്‍ ഒരു കോടിരൂപ സഹായമായി നല്‍കി. മൈനിങ് കോര്‍പ്പറേഷനും മഹാനാഡി കോള്‍ഫീല്‍ഡ് ലിമിറ്റഡും 50 കോടി രൂപ വീതം നല്‍കി. കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ഒറീസയിലെ ഒട്ടേറെ നദികള്‍ അപകടനില കവിഞ്ഞൊഴുകുകയാണ്.

പ്രളയഭീതിയില്‍ കഴിയുന്ന ഒറീസയില്‍ മയൂര്‍ഭഞ്ജ്, ബാലസോര്‍ ജില്ലകളില്‍ സ്ഥിതി ഇപ്പോഴും ഗുരുതരമാണ്. ദുരന്തത്തെ തുടര്‍ന്ന് ഒറീസയില്‍ മൂന്ന് ലക്ഷം ഹെക്ടര്‍സ്ഥലത്തെ വിള നശിച്ചു. 90 ലക്ഷം പേര്‍ക്ക് വീട് നഷ്ടമായിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :