ഫെയ്‌സ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് കൊടുത്ത് 25 ലക്ഷം രൂപയുമായി കടന്ന ജോലിക്കാരന്‍ കുടുങ്ങി

മുംബൈ| WEBDUNIA|
PRO
PRO
ഫെയ്‌സ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് കൊടുത്ത് 25 ലക്ഷം രൂപയുമായി കടന്ന ജോലിക്കാരന്‍ കുടുങ്ങി. നാലു മാസങ്ങള്‍ക്ക് മുമ്പ് വീട്ടുടമസ്ഥരെ കബളിപ്പിച്ച് ഇരുപത്തിയഞ്ച് ലക്ഷം രൂപയുമായി കടന്ന സുവബ്രത സന്യാലെന്ന ജോലിക്കാരനാണ് യജമാനന്മാര്‍ക്ക് ഫെയ്‌സ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയച്ച് പൊലീസ് പിടിയിലായത്.

നാലു മാസത്തോളം ഒളിവില്‍ താമസിച്ച സന്യാല്‍ വൃദ്ധരായ മുന്‍ യജമാനദമ്പതികള്‍ക്ക് ഫെയ്‌സ്ബുക്കില്‍ സുഹൃത്താകാനുള്ള അപേക്ഷ അയക്കുകയായിരുന്നു. ഈ അപേക്ഷ പിന്തുടര്‍ന്നാണ് കൊല്‍ക്കത്തയില്‍ നിന്നും സന്യാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

യജമാനന്മാരുടെ ഭക്ഷണത്തില്‍ മായം കലര്‍ത്തിയാണ് സന്യാല്‍ 25 ലക്ഷം രൂപയുടെ പണവും മറ്റ് വില പിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളഞ്ഞത്. മറൈന്‍ എഞ്ചിനീയറായിരുന്ന ദീപക് റൗട്ട്, ഭാര്യയായ അമിത ഇവരുടെ രണ്ട് മക്കള്‍ എന്നിവര്‍ക്കാണ് സന്യാല്‍ സധൈര്യം ഫെയ്‌സ്ബുക്ക് അപേക്ഷ അയച്ചത്. തിരിച്ചറിയുന്നതിനു വേണ്ടി തന്റെ ഫോട്ടോയും ഫെയ്‌സ്ബുക്കിലിട്ടു.

കടപ്പാട്: ഫെയ്സ്ബുക്ക്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :