പ്രധാനമന്ത്രിയുടെ വസതി ഘരാവോ ചെയ്യാന്‍ കെജ്രിവാളിന് അനുമതിയില്ല

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌, ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരി എന്നിവരുടെ വസതികള്‍ ഘരാവോ ചെയ്യാനുള്ള അരവിന്ദ്‌ കെജ്രിവാളിന്റെയും സംഘത്തിന്റെയും നീക്കത്തിന് തിരിച്ചടി. ഞായറാഴ്ച നടക്കാനിരിക്കുന്ന പ്രതിഷേധത്തിനും ഉപരോധത്തിന്‌ ഡല്‍ഹി പൊലീസ്‌ അനുമതി നിഷേധിച്ചു.

കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ അഴിമതി നടന്നെന്ന സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടേയും ഗഡ്ക്കരിയുടേയും വസതികള്‍ ഘരാവോ ചെയ്യുമെന്ന് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. അഴിമതിക്കാര്യത്തില്‍ ഇരു നേതാക്കളും തുല്യരാണ് എന്നാരോപിച്ചാണ് ഇത്. മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ വസതികള്‍ ഉപരോധിക്കും എന്നും ഇവര്‍ അറിയിച്ചിരുന്നു.

പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസ് സജ്ജമായിട്ടുണ്ട്. സമരക്കാരെ തടയാന്‍ നാളെ ഡല്‍ഹി മെട്രോയുടെ ആറു സ്‌റ്റേഷനുകള്‍ അടച്ചിടാന്‍ പൊലീസ്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉപരോധത്തില്‍ നിന്ന് പിന്‍‌മാറുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :