പ്രധാനമന്ത്രിയായിരിക്കെ ദേവഗൌഡയ്ക്കും കൈക്കൂലി വാഗ്ദാനം!

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ വെളിപ്പെടുത്തലുകളാണ് ഈ ദിവസങ്ങളില്‍ പുറത്തുവരുന്നത്. 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെന്ന കരസേനാമേധാവി വി കെ സിംഗിന്റെ വെളിപ്പെടുത്തലുകള്‍ സൃഷ്ടിച്ച പുകിലുകള്‍ക്കിടെ മറ്റൊരു വെളിപ്പെടുത്തല്‍ കൂടി പുറത്തുവരുന്നു.

മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡയുടെ മകന്‍ എച്ച് ഡി കുമാരസ്വാമിയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയായിരിക്കെ, പ്രതിരോധ ഇടപാടുകള്‍ക്കായി തന്റെ പിതാവിന് കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നു എന്നാണ് അദ്ദേഹം ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

“കൈക്കൂലി വാഗ്ദാനവുമായി ഇടനിലക്കാര്‍ എന്നെയാണ് സമീപിച്ചത്. ഞാന്‍ വഴി എന്റെ പിതാവിലേക്ക് എത്താനായിരുന്നു അവരുടെ നീക്കം“ -കുമാരസ്വാമി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും തെളിവു നല്‍കാന്‍ അദ്ദേഹം തയാറായില്ല. 1996-97 കാലയളവിലാണ് ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നത്.

നിലവാരമില്ലാത്ത 600 വാഹനങ്ങള്‍ വാങ്ങാന്‍ 14 കോടി കൈക്കൂലി വാഗ്ദാനം ചെയ്തു എന്ന വി കെ സിംഗിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതിരോധമന്ത്രി എ കെ ആന്റണി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

English Summary: In another shocking revelation in the ongoing defence procurement controversy, HD Kumaraswamy, son of former prime minister HD Deve Gowda on Thursday said that his father was offered a bribe for defence deals.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :