rahul balan|
Last Modified ചൊവ്വ, 5 ഏപ്രില്‍ 2016 (17:47 IST)
ആത്മഹത്യ ചെയ്ത പ്രമുഖ ടെലിവിഷന്‍ താരം പ്രത്യുഷ ബാനര്‍ജിയുടെ സുഹൃത്ത് രാഹുല്‍ രാജ് സിങ് ഗുരുതരാവസ്ഥയില്‍. പ്രത്യുഷയുടെ മരണവുമായി ബന്ധപ്പെട്ട് രാഹുലിനെ ഞായറാഴ്ച പോലീസ് കസ്റ്റഡിയില്‍ എടുത്തിയിരുന്നു. പ്രത്യുഷയുടെ മരണത്തിന് ശേഷം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു രാഹുല്‍.
രാഹുല്‍ കാരണമാണ് പ്രത്യുഷ ആത്മഹത്യ ചെയ്തതെന്ന് കുടുംബക്കാർ ആരോപിച്ചിരുന്നു. മുംബൈ കാന്തിവ്ലിയിലെ ശ്രീസായി ഹോസ്പിറ്റലിലാണ് രാഹുലിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. നെഞ്ചുവേദനയും ഉയര്‍ന്ന രക്തസമ്മര്‍ദവും അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് രാഹുലിനെ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നുവെങ്കിലും രാഹുലിന് മറ്റൊരു ബന്ധം ഉള്ളതാണ് പ്രത്യുഷയുടെ മരണത്തിനുകാരണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. പ്രത്യുഷയെ പരസ്യമായി മര്‍ദിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം, പ്രത്യുഷ ആത്മഹത്യ ചെയ്ത ദിവസം രാത്രി ഫ്ലാറ്റില്‍നിന്നു ഉച്ചത്തിലുള്ള കരച്ചില് കേട്ടതായി അയല്‍ക്കാര്‍ പറഞ്ഞു.