പ്രതീക്ഷയുടെ റയില്‍‌വെ ബജറ്റ് - ഒറ്റനോട്ടത്തില്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാത്ത 2011 - 2012 റയില്‍‌വെ ബജറ്റില്‍ പുതിയ 85 വണ്ടികളുടെ പ്രഖ്യാപനമുണ്ടായി. പുതിയതായി പ്രഖ്യാപിച്ചവയില്‍ ഏറെയും എക്സ്പ്രസ് ട്രെയിനുകളാണ് - 56 എണ്ണം. കേരളത്തിന് 12 പുതിട്രെയിനുകള്‍ അനുവദിച്ചു. മൂന്ന് ശതാബ്ദി ട്രെയിനുകളും 15 സബേര്‍ബന്‍ ട്രെയിനുകളും പുതിയതായി പ്രഖ്യാപിച്ചു. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ താഴെ പറയുന്നു;

റയില്‍‌വെ വരുമാനം ഒരുലക്ഷം കോടി രൂ‍പ കവിയും.

റയില്‍‌വെ വികസനത്തിനായി പ്രൈം‌മിനിസ്റ്റര്‍ വികാസ് പദ്ധതി പ്രഖ്യാപിച്ചു.

ഓണ്‍ലൈന്‍ ബുക്കിംഗ് എസിക്ക് അഞ്ചും നോണ്‍ എസിക്ക് പത്തും രൂപ കുറയും.

58 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൌജന്യ നിരക്കില്‍ യാത്ര.

വികലാംഗര്‍ക്ക് രാജധാനിയിലും ശതാബ്ദിയിലും സൌജന്യ നിരക്ക്.

കോച്ച് ഉല്‍പ്പാദന പ്രതിസന്ധി നേരിടാന്‍ സംയോജിത സംരംഭം.

പാലക്കാട് കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കും.

ചേര്‍ത്തലയിലെ വാഗണ്‍ നിര്‍മ്മാണ ഫാക്ടറി പ്രഖ്യാപനം ആവര്‍ത്തിച്ചു.

റായ്‌ബറേലിയില്‍ നിന്ന് ആദ്യ കോച്ച് മൂന്ന് മാസത്തിനകം.

സിംഗൂരില്‍ മെട്രോ കോച്ച് ഫാക്ടറി, നന്ദിഗ്രാമില്‍ വ്യവസായ പാര്‍ക്ക്.

കൊല്‍ക്കത്തയില്‍ 34 പുതിയ മെട്രോ സര്‍വീസ്

ദീര്‍ഘദൂര യാത്രികര്‍ക്ക് ഗോ ഇന്ത്യ സ്മാര്‍ട്ട് കാര്‍ഡ് - മെട്രോ, സബേര്‍ബന്‍ ട്രെയിനുകളിലും.

സ്വകാര്യ സഹകരണത്തില്‍ 85 പദ്ധതികള്‍.

13000 ഒഴിവുകള്‍ നികത്തും.

16000 വിമുക്ത ഭടന്‍‌മാര്‍ക്ക് തൊഴില്‍ നല്‍കും.

റയില്‍‌വെ പുറമ്പോക്കിലുള്ളവര്‍ക്ക് അഭയ കേന്ദ്രങ്ങള്‍.

കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക്.

പ്ലാറ്റ്‌ഫോമുകളില്‍ ട്രോളി സൌകര്യം ഏര്‍പ്പെടുത്തും.

ശബരി പാതയ്ക്ക് 83 കോടി വകയിരുത്തി.

ആളില്ലാ ലവല്‍ ക്രോസുകളില്‍ പ്രത്യേക സംവിധാനം 2012- ഓടെ ആളില്ലാ ലവല്‍‌ക്രോസുകള്‍ ഇല്ലാതാവും.

ഡാര്‍ജിലിങ്ങില്‍ സോഫ്റ്റ്‌വെയര്‍ കേന്ദ്രം.

മണിപ്പൂരില്‍ ലോക്കമോട്ടീവ് കേന്ദ്രം. ജമ്മുവില്‍ പുതിയ കോച്ച് നിര്‍മ്മാണ ഫാക്ടറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :