പ്രതിരോധത്തിന് വന്‍ തുക അത്യാവശ്യം: ചിദംബരം

പുതുച്ചേരി| WEBDUNIA| Last Modified ഞായര്‍, 11 ഏപ്രില്‍ 2010 (11:50 IST)
PRO
ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ബജറ്റില്‍ വന്‍ തുക നീക്കിവച്ചതിനെ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ന്യായീകരിച്ചു. പാകിസ്ഥാനെ പോലെയുള്ള അയല്‍ രാജ്യങ്ങള്‍ ഇന്ത്യയോട് സൌഹൃദ മനോഭാവം കാട്ടാത്തതിനാല്‍ പ്രതിരോധ ആവശ്യങ്ങള്‍ക്ക് 1,47,000 കോടി രൂപ നീക്കിവച്ചത് അത്യാവശ്യമാണെന്നാണ് ചിദംബരം അഭിപ്രായപ്പെട്ടത്.

അയല്‍ രാജ്യങ്ങള്‍ സ്ഥിരതയുള്ളവരും സമാധാനകാംക്ഷികളും ഇന്ത്യയോട് സൌഹൃദ മനോഭാവം പുലര്‍ത്തുന്നവരും ആണെങ്കില്‍ ഇന്ത്യയ്ക്ക് ഇത്രയും വലിയ തുക പ്രതിരോധത്തിനായി നീക്കി വയ്ക്കേണ്ടി വരില്ലായിരുന്നു എന്നും ചിദംബരം പറഞ്ഞു. പുതുച്ചേരിയില്‍ പാര്‍ട്ടി രൂപീകരണത്തിന്റെ നൂറ്റിയിരുപത്തിയഞ്ചാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അര്‍ദ്ധ-സൈനിക വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്കായി 40,000 കോടി രൂപ ഈ സാമ്പത്തികവര്‍ഷം ചെലവിടേണ്ടി വരുമെന്നും ആഭ്യന്തര സുരക്ഷയെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ചിദംബരം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :