പ്രതിഭാ പാട്ടീലിന്റെ യാത്രകള്‍ക്കായി പൊടിച്ചത് 205 കോടി!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇരുപത്തിരണ്ട് രാജ്യങ്ങളിലേക്കായി 12 വിദേശയാത്രകള്‍- ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി പ്രതിഭാ പാട്ടീല്‍ ചുമതലയേറ്റ ശേഷം നടത്തിയ ഈ യാത്രകള്‍ക്ക് ചെലവായത് 205 കോടി രൂപ. രാജ്യത്തെ പൊതുഖജനാവിന് 205 കോടി രൂപ നഷ്ടം വരുത്തി റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് അവര്‍.

പ്രതിഭയുടെ മുന്‍‌ഗാമികള്‍ ആരും തന്നെ ഇത്രയും തുക ചെലവാക്കിയിട്ടില്ല. 2007 ജൂലൈയിലാണ് പ്രതിഭ രാഷ്ട്രപതിയായി സ്ഥാനമേറ്റത്. തുടര്‍ന്ന് നാലു ഭൂഖണ്ഡങ്ങളിലെ 22 രാജ്യങ്ങളിലേക്കായി അവര്‍ ഇതുവരെ സഞ്ചരിച്ചു. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷകള്‍ക്ക് മറുപടിയായാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.

പ്രതിഭയുടെ വിദേശപര്യടനത്തിലൂടെ എയര്‍ ഇന്ത്യയ്ക്ക് നഷ്ടം വന്നത് 169 കോടി രൂപയാണ്. അവര്‍ക്കായി ബോയിങ് 747-400 വിമാനം ചാര്‍ട്ടര്‍ ചെയ്ത് ഉപയോഗിച്ചത് മൂലമാണിത്. പ്രതിരോധമന്ത്രാലയമാണ് ഈ തുക എയര്‍ ഇന്ത്യയ്ക്ക് നല്‍കേണ്ടത്. എന്നാല്‍ 153 കോടി മാത്രമേ അവര്‍ എയര്‍ ഇന്ത്യയ്ക്ക് നല്‍കിയിട്ടുള്ളൂ.

വിദേശയാത്രയ്ക്കിടെയുള്ള താമസം, ദൈനംദിന ചെലവ്, പ്രാദേശിക യാത്രകള്‍, മറ്റ് ചെലവുകള്‍ എന്നിവയിലൂടെ വിദേശകാര്യമന്ത്രാലയത്തിന് 36 കോടി രൂപയും നഷ്ടം വന്നു.

പ്രതിഭയുടെ കാലാവധി പൂര്‍ത്തിയാകാന്‍ ഇനി നാലുമാസം കൂടിയുണ്ട്. അതിന് മുമ്പായി അവന്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തുന്നുണ്ട്.

English Summary: President Pratibha Patil's wanderlust has cost the public exchequer a whopping Rs 205 crore on her foreign visits, surpassing the record of all her predecessors.

Since assuming office as the country's first woman President in July 2007, Patil has undertaken 12 foreign trips covering 22 countries across four continents. She has four more months to go for her five-year tenure and a trip to South Africa is said to be on the anvil.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :