പ്രതിദിനം തിരുപ്പതി ക്ഷേത്രത്തില്‍ ലഭിക്കുന്നത് ഒരു ടണ്‍ തലമുടി; അത് വിറ്റതിലൂടെ ലഭിച്ചതോ 5.7 കോടി രൂപ!

വിശ്വാസികള്‍ മുണ്ഡനം ചെയ്ത തലമുടി വിറ്റതിലൂടെ തിരുപ്പതി ക്ഷേത്രത്തിന് ലഭിച്ചത് 5.71 കോടി രൂപ.

തിരുപ്പതി, തലമുടി, ക്ഷേത്രം thirupati, hair, temple
തിരുപ്പതി| സജിത്ത്| Last Modified ബുധന്‍, 15 ജൂണ്‍ 2016 (16:55 IST)
വിശ്വാസികള്‍ മുണ്ഡനം ചെയ്ത തലമുടി വിറ്റതിലൂടെ തിരുപ്പതി ക്ഷേത്രത്തിന് ലഭിച്ചത് 5.71 കോടി രൂപ.
കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ ലേലത്തിലാണ് ഇത്രയും രൂപയ്ക്ക് മുടി ലേലത്തില്‍ പോയതായി തിരുപ്പതി ദേവസ്വം അറിയിച്ചത്.

രാജ്യത്തെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാമതാണ് തിരുപ്പതി ക്ഷേത്രം. ഓരോ ദിവസവും ഒരു ടണ്ണിലധികം തലമുടിയാണ് ക്ഷേത്രത്തില്‍ ലഭിക്കുന്നതെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. 2011ലായിരുന്നു ഏറ്റവും കൂടുതല്‍ തുകയ്ക്ക് തലമുടി ലേലത്തില്‍ പോയത്. അന്ന് 134 കോടി രൂപയായിരുന്നു ലേലത്തിലൂടെ ലഭിച്ചത്.

ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കിടേശ്വര ഭക്തി ചാനലിന് പുതുതായി ടിവി സ്റ്റുഡിയോ നിര്‍മ്മിക്കുമെന്നും കിഴക്കന്‍ ഗോദാവരായിലെ പൊഡാപുരത്തുള്ള ശ്രീ ശങ്കര വല്ലഭ സ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി ഇരുപത്തിയഞ്ചു ലക്ഷം രൂപ മാറ്റിവച്ചതായും ദേവസ്വം അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :