പോസ്റ്ററുകളില്‍ മോഡിയില്ലാത്തതൊരു പ്രശ്നമല്ല: സുഷമാ സ്വരാജ്

വിദിഷ| WEBDUNIA|
PRO
മധ്യപ്രദേശില്‍ മുഖ്യമന്തി ശിവരാജ് സിംഗ് ചൗഹാന്‍ നയിക്കുന്ന ജന്‍ ആശീര്‍വാദ് യാത്രയുടെ പോസ്‌റ്ററുകളില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോഡിയുടെ ചിത്രങ്ങളില്ലെന്നത് ഒരു പ്രശ്നമല്ലെന്ന് ബിജെപി നേതാവ് സുഷമാ സ്വരാജ്.

മാധ്യമങ്ങള്‍ അനാവശ്യമായി ഇതിനെ ഒരു വിവാദമാക്കുകയായിരുന്നെന്നും സുഷമാ സ്വരാജ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുഷമാ സ്വരാജ്.

ശിവരാജ് സിംഗ് ചൗഹാന്‍ നയിക്കുന്ന യാത്രയുടെ പോസ്‌റ്ററുകളിലും ബാനറുകളിലും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ദേശീയ അദ്ധ്യക്ഷനായ നരേന്ദ്ര മോഡിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെന്നത് വിവാദമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :