പൊലീസ് സ്റ്റേഷനില്‍ വെടിവെപ്പ്; എസ്‌ഐ അടക്കം രണ്ട് മരണം

പട്‌ന| WEBDUNIA|
PRO
ബിഹാറില്‍ പൊലീസ് സ്‌റ്റേഷനിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനും യുവാവും വെടിയേറ്റ് മരിച്ചു. ബിഹാറിലെ വൈശാലിയിലെ പൊലീസ് സ്റ്റേഷനിലാണ് വെടിവെപ്പും മരണവും നടന്നത്.

സ്‌റ്റേഷന്‍ വളപ്പിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. മുന്‍ വില്ലേജ് തലവനും സംഘവുമായി വാക്കേറ്റത്തിലേര്‍പ്പെട്ട സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് അനില്‍കുമാറിന് നേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

അനില്‍കുമാറിന്റെ സഹപ്രവര്‍ത്തകന്റെ മകനാണ് മരിച്ച യുവാവ്. സംഭവത്തിനുശേഷം അക്രമികള്‍ രക്ഷപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :