പൊതുസ്ഥലത്ത് ആരാധനാലയം: കേസ് ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
കേരളത്തില്‍ പൊതുസ്ഥലം കൈയേറി ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ രണ്ടുമാസത്തെ സാവകാശം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

അതേസമയം, ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളത്തിലുള്ള ഇത്തരം ആരാധനാലയങ്ങളെക്കുറിച്ച് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്കിയിരുന്നു. 11 ജില്ലകളിലായി, ഇരുനൂറോളം ആരാധനാലയങ്ങള്‍ പൊതുസ്ഥലം കയ്യേറി നിര്‍മ്മിച്ചതാണെന്നാണ്‌ റിപ്പോര്‍ട്ട്‌. മൂന്നു ജില്ലകളിലെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നടപടികള്‍ തീരുമാനിക്കാനും മൂന്നു ജില്ലകളിലെ സ്ഥിതി അറിയിക്കാനും രണ്ടുമാസത്തെ സമയം വേണമെന്ന്‌ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. നിലവിലുള്ള ആരാധനാലയങ്ങള്‍ക്ക്‌ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും പൊതുസ്ഥലം കയ്യേറി പുതുതായി ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത്‌ തടയാനും ജില്ലാ കലക്ടര്‍മാര്‍ക്ക്‌ നേരത്തേ തന്നെ മാര്‍ഗരേഖ നല്‍കിയിട്ടുണ്ടെന്നും ചീഫ്‌ സെക്രട്ടറി കോടതിയെ അറിയിച്ചു.

ഇതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചുവെന്ന്‌ ചീഫ്‌ സെക്രട്ടറി ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചു. ആഭ്യന്തരം, നിയമം, ദേവസ്വം, റവന്യൂ, പൊതു മരാമത്ത്‌, തദ്ദേശഭരണം, ജലവിഭവം എന്നീ വകുപ്പുമന്ത്രിമാരടങ്ങിയതാണ്‌ സമിതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :