പൊതുബജറ്റ് ഒറ്റനോട്ടത്തില്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസനം എത്തിക്കുമെന്ന് പൊതുബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പി ചിദംബരം. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെയും ബാധിച്ചു എന്നും ചിദംബരം പറഞ്ഞു.

രണ്ടാം യു പി എ സര്‍ക്കാരിന്‍റെ അവസാന പൊതുബജറ്റാണ് ഇത്. ചിദംബരത്തിന്‍റെ എട്ടാമത്തെ ബജറ്റ് അവതരണം.

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ചിദംബരം വിശ്വാസം പ്രകടിപ്പിച്ചു. ചൈനയ്ക്കും ഇന്തോനേഷ്യയ്ക്കും മാത്രമാണ് നിലവില്‍ ഇന്ത്യയേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ളത്.

സാമ്പത്തിക വളര്‍ച്ചാ നിരക്ക് എട്ടുശതമാനത്തിലേക്ക് എത്തിക്കുക എന്നത് വെല്ലുവിളിയാണെന്നും ചിദംബരം പറഞ്ഞു.

പൊതുബജറ്റില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 4200 കോടി രൂപ അനുവദിച്ചു. സര്‍വശിക്ഷാ അഭിയാന് 27000 കോടി രൂപ അനുവദിച്ചു.

ആരോഗ്യമന്ത്രാലയത്തിന് 37330 കോടി രൂപ അനുവദിക്കുന്നതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പി ചിദംബരം പറഞ്ഞു. വൃദ്ധര്‍ക്ക് കരുതലും സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണനയും നല്‍കുന്ന ബജറ്റാണ് ചിദംബരം അവതരിപ്പിച്ചത്.

വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് 200 കോടി രൂപ അനുവദിച്ചു. വിദേശമൂലധനം പ്രധാനമാണെന്നും വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്നും ധനമന്ത്രി പറഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ വികസനത്തിന് 41564 കോടി രൂപ അനുവദിച്ചു. ആയുര്‍വേദ, യുനാനി വിഭാഗത്തിന് 1069 കോടി രൂപ അനുവദിച്ചു.

കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ബജറ്റാണ് ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ചത്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹരിതവിപ്ലവത്തിന് 1000 കോടി രൂപ അനുവദിച്ചു. നീര്‍ത്തട പദ്ധതിക്ക് 5387 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാര്‍ഷിക ഗവേഷണത്തിന് 3415 കോടി രൂപ അനുവദിച്ചു. കേര കര്‍ഷകര്‍ക്ക് 75 കോടി രൂ‍പ അനുവദിച്ചു.

അടിസ്ഥാന സൌകര്യ വികസനത്തിന് ബജറ്റില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഇതിനായും തുക മാറ്റിവച്ചു. ഭക്‍ഷ്യ സുരക്ഷാബില്‍ പാസാക്കുമെന്ന് ബജറ്റില്‍ അറിയിച്ചിട്ടുണ്ട്. ഭക്‍ഷ്യ സുരക്ഷയ്ക്ക് 1000 കോടി രൂപ അനുവദിച്ചു.

ഗുജറാത്തിലും മഹാരാഷ്ട്രയിലും സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ സിറ്റി സ്ഥാപിക്കുമെന്ന് പൊതുബജറ്റ്. ന്യൂനപക്ഷ ക്ഷേമത്തിന് 3000 കോടി രൂ‍പ അനുവദിച്ചിട്ടുണ്ട്. മാനവശേഷി വികസനത്തിന് മുന്‍‌തൂക്കം നല്‍കുന്ന ബജറ്റാണ് ചിദംബരം അവതരിപ്പിച്ചത്. ഭവനവായ്പയ്ക്ക് നികുതിയിളവ് നല്‍കും. നികുതിയിളവിനുള്ള പരിധി ഒന്നര ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷം രൂപയാക്കി.

എല്ലാവര്‍ക്കും ആരോഗ്യവും വിദ്യാഭ്യാസവും പ്രദാനം ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. പിന്നാക്ക, ആദിവാസി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് 5284 കോടി രൂപ അനുവദിച്ചു.

പൊതുബജറ്റില്‍ ഗ്രാമീണ വികസനത്തിന് 80000 കോടി രൂപ അനുവദിച്ചു. ഖാദി, ഗ്രാമവികസനം, കയര്‍ മേഖലകള്‍ക്കായി 850 കോടി രൂപ വകയിരുത്തി. കുടിവെള്ളം, പൊതുശുചിത്വ പദ്ധതികള്‍ക്ക് 100 ജില്ലകള്‍ക്കായി 15260 കോടി വകയിരുത്തി. ഉച്ചഭക്ഷണത്തിന് 13215 കോടി രൂപ അനുവദിച്ചു.

സ്ത്രീകള്‍ക്കായി പൊതുമേഖല ബാങ്ക്വരും. അതിനായി 1000 കോടി വകയിരുത്തി. സഹകരണ ബാങ്കിംഗ് മേഖലയില്‍ കോര്‍ ബാങ്കിംഗ് കൊണ്ടുവരും. സര്‍വശിക്ഷാ അഭിയാന് 27 000 കോടി രൂപ അനുവദിച്ചു.

വികലാംഗരുടെ ക്ഷേമത്തിനായി 110 കോടി രൂപ അനുവദിച്ചു. വയോജന കേന്ദ്രങ്ങള്‍ക്ക് 160 കോടി നല്‍കും. പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ 3000 കോടി രൂപ വകയിരുത്തി. പട്ടികജാതി, പട്ടിക വിഭാഗത്തിന് 41566 കോടി നല്‍കും.

ന്യൂനപക്ഷ ക്ഷേമത്തിന് 3000 കോടി രൂപ വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിക്ക് 33000 കോടി രൂപ അനുവദിച്ചു.

മാര്‍ച്ചോടെ പണപ്പെരുപ്പം 6.2 - 6.6 ശതമാനമായി കുറയുമെന്നും ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ച പൊതുബജറ്റില്‍ പറയുന്നു.

മാലിന്യസംസ്കരണത്തിന്‌ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ കൊണ്ടുവരുമെന്ന് പൊതുബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പി ചിദംബരം പറഞ്ഞു. മൂലധന വിനിയോഗത്തിന്‌ 86721 കോടി രൂപ വകയിരുത്തി. ആണവോര്‍ജ വിഭാഗത്തിന്‌ 5600 കോടി രൂപയും ബഹിരാകാശ വിഭാഗത്തിന്‌ 5400 കോടി രൂപയും നല്‍കും.

ടാക്സി ഡ്രൈവര്‍മാരെയും റിക്ഷ വലിക്കുന്നവരെയും രാഷ്ട്രീയ സ്വാസ്ഥ്യഭീമയോജനയുടെ പരിധിയില്‍ കൊണ്ടുവരുമെന്ന് പി ചിദംബരം പ്രഖ്യാപിച്ചു. വനിതകള്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനായി നിര്‍ഭയ ഫണ്ട് കൊണ്ടുവരും. ഇതിനായി 1000 കോടി രൂപ വകയിരുത്തി. വനിതാശിശുക്ഷേമ മന്ത്രാലയത്തിനും മറ്റ്‌ മന്ത്രാലയങ്ങള്‍ക്കുമായി തുക വിനിയോഗിക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ട്.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി 58000 കോടി രൂപ നല്‍കും. ബാങ്കുകള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ ബ്രോക്കര്‍മാരായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തര്‍ക്കങ്ങളും പരാതികളും പരിഹരിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക്‌ അദാലത്തുകള്‍ സംഘടിപ്പിക്കാം. ആദായനികുതി നിരക്കിലോ പരിധിയിലോ മാറ്റം വരുത്തിയിട്ടില്ല.

രണ്ട്‌ മുതല്‍ അഞ്ച്‌ ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്‌ 2000 രൂപ ടാക്സ്‌ ക്രെഡിറ്റായി നല്‍കുമെന്നും ചിദംബരം അറിയിച്ചു. ഒരു കോടിയില്‍ കൂടുതല്‍ വരുമാനമുളളവരില്‍ നിന്ന്‌ 10 ശതമാനം സര്‍ചാര്‍ജ്‌ ഈടാക്കും. കോര്‍പ്പറേറ്റ്‌ നികുതികളുടെ സര്‍ചാര്‍ജ്‌ വര്‍ധിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സെസ്‌ മൂന്ന് ശതമാനമായി തുടരുമെന്നും ധനമന്ത്രി അറിയിച്ചു.

വെള്ളി ആഭരണങ്ങള്‍‍, സിഗരറ്റ്, പുകയില ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണ്‍, 800 സിസിയ്ക്ക് മുകളിലുള്ള ആ‍ഢംബരകാറുകള്‍, ആ‍ഢംബര ബൈക്ക്, മാള്‍ബിള്‍, സെറ്റ്ടോപ്പ് ബോക്സ് എന്നിവയ്ക്ക് വില കൂടും. 2000 രൂപയ്ക്ക് മുകളിലുള്ള മൊബൈല്‍ ഫോണുകള്‍ക്കാണ് വില കൂടുക. സിഗരറ്റിന്റെ എക്സൈസ് തീരുവ 18 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്.

എസി ഭക്ഷണശാലകള്‍ക്കും ചിലവേറും. എല്ലാ എസി ഭക്ഷണശാലകളും, അവ മദ്യം വിളമ്പിയാലും ഇല്ലെങ്കിലും സര്‍വീസ് ടാക്സ് അടയ്ക്കണം.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണം എന്ന് അഭ്യര്‍ത്ഥിച്ചാണ് പി ചിദംബരം തന്റെ എട്ടാമത്തെ പൊതുബജറ്റ് അവതരണം ആരംഭിച്ചത്.

കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ബജറ്റാണ് ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ചത്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹരിതവിപ്ലവത്തിന് 1000 കോടി രൂപ അനുവദിച്ചു. നീര്‍ത്തട പദ്ധതിക്ക് 5387 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാര്‍ഷിക ഗവേഷണത്തിന് 3415 കോടി രൂപ അനുവദിച്ചു. കേര കര്‍ഷകര്‍ക്ക് 75 കോടി രൂ‍പ അനുവദിച്ചു.

അടിസ്ഥാന സൌകര്യ വികസനത്തിന് ബജറ്റില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഇതിനായും തുക മാറ്റിവച്ചു. ഭക്‍ഷ്യ സുരക്ഷാബില്‍ പാസാക്കുമെന്ന് ബജറ്റില്‍ അറിയിച്ചിട്ടുണ്ട്. ഭക്‍ഷ്യ സുരക്ഷയ്ക്ക് 10000 കോടി രൂപ അനുവദിച്ചു. എല്ലാവര്‍ക്കും ആരോഗ്യവും വിദ്യാഭ്യാസവും പ്രദാനം ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്.

രത്നങ്ങള്‍, തുകല്‍, തുകല്‍ ഉത്പന്നങ്ങള്‍, കയര്‍, ചണം എന്നിവയ്ക്ക് വില കുറയും. കേന്ദ്രധനമന്ത്രി പി ചിദംബരം ബജറ്റ് പ്രഖ്യാപനവേളയില്‍ ആണ് ഇക്കാര്യം അറിയിച്ചത്.

വിദേശത്ത് നിന്ന് നികുതിയില്ലാതെ കൊണ്ടുവരാവുന്ന സ്വര്‍ണ്ണത്തിന്റെ പരിധി കൂട്ടിയിട്ടുണ്ട്. ഡ്യൂട്ടി-ഫ്രീ സ്വര്‍ണത്തിന്റെ പരിധി പുരുഷന്മാര്‍ക്ക് 50,000 രൂപയാക്കി. സ്ത്രീകള്‍ക്ക് ഇത് ഒരു ലക്ഷം രൂപയാക്കി.

അതേസമയം വെള്ളി ആഭരണങ്ങള്‍‍, പുകയില ഉത്പന്നങ്ങള്‍, സിഗരറ്റ്, 2000 രൂപയ്ക്ക് മുകളിലുള്ള മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ വില വര്‍ധിക്കും. 800 സിസിയ്ക്ക് മുകളിലുള്ള ആ‍ഢംബരകാറുകളും ആ‍ഢംബര ബൈക്കുകളും, മാള്‍ബിള്‍, സെറ്റ്ടോപ്പ് ബോക്സ് എന്നിവയ്ക്കും വില കൂടും.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണം എന്ന് ചിദംബരം തന്റെ ബജറ്റ് പ്രഖ്യാപനത്തിന്റെ തുടക്കത്തില്‍ അഭ്യര്‍ത്ഥിച്ചു.

പ്രതിരോധവകുപ്പിന് 2,03,674 കോടി രൂപ പൊതുബജറ്റില്‍ അനുവദിച്ചു. കൂടുതല്‍ തുക ആവശ്യം വന്നാല്‍ അത് അനുവദിക്കുമെന്നും ധനമന്ത്രി പി ചിദംബരം പറഞ്ഞു.

ആണവോര്‍ജ്ജ വകുപ്പിന് 6,800 കോടി രൂപ അനുവദിച്ചു. ശാസ്ത്ര-സാങ്കേതിക വകുപ്പിന് 6,274 കോടി രൂപയും അനുവദിച്ചതായി ചിദംബരം അറിയിച്ചു.

പതിനായിരത്തിലധം ജനസംഖ്യയുള്ള രാജ്യത്തെ എല്ലാ പട്ടണങ്ങളിലും എല്‍ഐസി ഓഫീസുകള്‍ സ്ഥാപിക്കും. ഗുജറാത്തിലും മഹാരാഷ്ട്രയിലും സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ സിറ്റി സ്ഥാപിക്കും. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹരിതവിപ്ലവത്തിന് 1000 കോടി രൂപ അനുവദിച്ചു. നീര്‍ത്തട പദ്ധതിക്ക് 5387 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാര്‍ഷിക ഗവേഷണത്തിന് 3415 കോടി രൂപ അനുവദിച്ചു. കേര കര്‍ഷകര്‍ക്ക് 75 കോടി രൂ‍പ അനുവദിച്ചു.

അടിസ്ഥാന സൌകര്യ വികസനത്തിന് ബജറ്റില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഇതിനായും തുക മാറ്റിവച്ചു. ഭക്‍ഷ്യ സുരക്ഷയ്ക്ക് 10000 കോടി രൂപ അനുവദിച്ചു. പിന്നാക്ക, ആദിവാസി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് 5284 കോടി രൂപ അനുവദിച്ചു.

ന്യൂനപക്ഷ ക്ഷേമത്തിന് 3000 കോടി രൂ‍പ അനുവദിച്ചിട്ടുണ്ട്. ഭവനവായ്പയ്ക്ക് നികുതിയിളവ് നല്‍കും. നികുതിയിളവിനുള്ള പരിധി ഒന്നര ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷം രൂപയാക്കിയിട്ടുണ്ട്.

പതിനായിരത്തിലധം ജനസംഖ്യയുള്ള രാജ്യത്തെ എല്ലാ പട്ടണങ്ങളിലും എല്‍ഐസി ഓഫീസുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പി ചിദംബരത്തിന്റെ ബജറ്റ് പ്രഖ്യാപനം.

രാജ്യത്ത് ആദ്യമായി വരുന്ന വനിതാ പൊതുമേഖലാ ബാങ്ക് ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. വനിതാ പൊതുമേഖലാ ബാങ്കിന് ആദ്യ ഘട്ടത്തില്‍ 1000 കോടി രൂപ അനുവദിച്ചു. ധനമന്ത്രി പി ചിദംബരം ബജറ്റ് അവതരണത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഭവന വായ്പയ്ക്ക് നികുതിയിളവ് നല്‍കുമെന്നും നികുതിയിളവിനുള്ള പരിധി ഒന്നര ലക്ഷത്തില്‍ നിന്ന് രണ്ടരലക്ഷമാക്കിയെന്നും ചിദംബരം ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ആദ്യത്തെ വീട് വയ്ക്കാ‍ന്‍ 25 ലക്ഷം വരെ വായ്പയെടുക്കുന്നവര്‍ക്ക് ഒരു ലക്ഷംവരെ പലിശയിളവ് ലഭിക്കും. ആദ്യത്തെ വീടിനു മാത്രമായിരിക്കും ഇളവ് ലഭിക്കുക.

സാമ്പത്തിക വളര്‍ച്ചാ നിരക്ക് എട്ട് ശതമാനത്തിലേക്കെത്തുന്നത് വെല്ലുവിളിയാണെന്നും പി ചിദംബരം പറഞ്ഞു. യു പി എ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പത്തെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. പി ചിദംബരം അവതരിപ്പിക്കുന്ന എട്ടാമത്തെ ബജറ്റും.

വീട്ടുവേലക്കാര്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ ഏര്‍പ്പെടുത്തുമെന്ന് പൊതുബജറ്റ് അവതരിപ്പിച്ചുകൊണ്ട് പി ചിദംബരം അറിയിച്ചു. ന്യൂനപക്ഷ ക്ഷേമത്തിനായി 3511 കോടി രൂപ വകയിരുത്തി. ആരോഗ്യരംഗത്തെ ഗവേഷണ വികസനത്തിനായി 4727 കോടി രൂപ മാറ്റിവച്ചു. ഉച്ചഭക്ഷണ പദ്ധതിക്ക്‌ 13215 കോടി രൂപ അനുവദിച്ചു.

കേരളത്തിലെ നാളികേര കൃഷിക്ക്‌ 75 കോടി രൂപ അനുവദിച്ചു. പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിന്‌ 41000 കോടി രൂപ വകയിരുത്തി. ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിന്‌ 28500 കോടി രൂപ അനുവദിച്ചു.

വികലാംഗക്ഷേമത്തിനായി വിവിധ പദ്ധതികള്‍ക്ക്‌ 110 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ആരോഗ്യപദ്ധതിക്ക്‌ 33000 കോടി രൂപ അനുവദിച്ചു. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിക്ക്‌ 27257 കോടി രൂപ അനുവദിച്ചു. വിദ്യാഭ്യാസമന്ത്രാലയത്തിന്‌ 65000 കോടി രൂപയും ശിശുക്ഷേമമന്ത്രാലയത്തിന്‌ 17700 കോടി രൂപയും കാര്‍ഷികമന്ത്രാലയത്തിന്‌ 27049 കോടി രൂപയും നീക്കിവച്ചു.

ജലശുദ്ധീകരണത്തിന്‌ 1400 കോടി രൂപ വകയിരുത്തി. കാര്‍ഷിക ഗവേഷണത്തിന്‌ 3400 കോടി രൂപയും കാര്‍ഷികകടാശ്വാസ പദ്ധതികള്‍ക്കായി 70000 കോടി രൂപയും അനുവദിച്ചു. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നെല്ലുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന്‌ 1000 കോടി രൂപ മാറ്റിവച്ചു.

പൊതുബജറ്റില്‍ കൊച്ചി മെട്രോയ്ക്ക് 130 കോടി രൂപ അനുവദിച്ചു. ഇതില്‍ 100 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ ഓഹരിയായിരിക്കും. പട്യാലയില്‍ 253 കോടി രൂപ മുടക്കി ദേശീയ കായിക പരിശീലന കേന്ദ്രം ആരംഭിക്കുമെന്നും ബജറ്റില്‍ പറയുന്നു. പശ്ചിമബംഗാളിലും ആന്ധ്രയിലും പുതിയ രണ്ട്‌ തുറമുഖങ്ങള്‍ ആരംഭിക്കുമെന്നും ചിദംബരം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :