പെയിന്റിംഗ് വിവാദം; കെണിവച്ചത് ആന്റണിക്ക്!

ന്യൂഡല്‍‌ഹി| WEBDUNIA|
PRO
PRO
എലിസബത്ത് ആന്റണിയുടെ പെയിന്റിങുകള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ 28 കോടി രൂപ കൊടുത്ത് വാങ്ങിയെന്ന ഇന്ത്യാടുഡേ റിപ്പോര്‍ട്ട് പ്രതിരോധമന്ത്രി എകെ ആന്റണിയെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണെന്ന് ആരോപണം. 28 കോടി പോയിട്ട് മൂന്നുലക്ഷം പോലും എലിസബെത്തിന്റെ പെയിന്റിംഗുകള്‍ക്ക് നല്‍‌കിയിട്ടില്ല എന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വെളിപ്പെടുത്തിയിരിക്കുന്നത്. എലിസബത്ത് ആന്റണിയും ഈ വ്യാജവാര്‍ത്തയ്ക്കെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിട്ടുണ്ട്.

പ്രണാബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്നതോടെ യു‌പി‌എ സര്‍ക്കാരിലെ സമുന്നതനായ രണ്ടാമന്‍ എന്ന പദവിയിലേക്കാണ് എകെ ആന്റണി എത്തുക. ആന്റണിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യാ ടുഡേയില്‍ വന്ന വ്യാജവാര്‍ത്ത എന്നാണ് പ്രാഥമിക നിഗമനം.

എന്തായാലും ബിജെപിക്കാരും ഇടതുപക്ഷങ്ങളും മാധ്യമങ്ങളിലൂടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെയും ഈ വാര്‍ത്ത ആഘോഷിക്കുക തന്നെ ചെയ്തു. ഇന്ത്യാ ടുഡേ ലേഖകന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായി ഉത്തരം പറയാന്‍ എലിസബത്തിന് ആയില്ല എന്നതിനാലാണ് ഇങ്ങിനെയൊരു വാര്‍ത്ത പുറത്ത് വന്നത് എന്നാണ് ചിലരുടെ ന്യായീകരണം. എന്നാല്‍, ഉത്തരം പറയാത്തതുകൊണ്ട് തുക ‘28 കോടി’ എന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യാ ടുഡേ ലേഖകന് എങ്ങനെ ധൈര്യം വന്നു എന്നാണ് ആന്റണിയുടെ ആരാധകര്‍ ചോദിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :