പൂനെ സ്ഫോടനം: മരണം പതിനാറായി

പൂനെ| WEBDUNIA| Last Modified ബുധന്‍, 24 ഫെബ്രുവരി 2010 (10:32 IST)
PRO
ശനിയാഴ്ചയുണ്ടായ പൂനെ സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതൊടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം പതിനാറായി.

പൂനെ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സുഡാന്‍ സ്വദേശിയായ അനജ് അല്‍‌ഫതെ സുലാമിയന്‍ (21) ആണ് ഇന്ന് പുലര്‍ച്ചെ അഞ്ചേകാലോടെ മരിച്ചത്. സ്ഫോടനത്തില്‍ പരുക്കേറ്റ അനജ് ജഹാംഗീര്‍ ആശുപത്രിയിലെ ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്നു.

അനജിന്‍റെ മരണത്തോടെ സംഭവത്തില്‍ കൊല്ലപ്പെട്ട വിദേശികളുടെ എണ്ണം അഞ്ചായി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച കൊരേഗാവ് പാര്‍ക്ക് മേഖലയിലെ ജര്‍മ്മന്‍ ബേക്കറിയിലാണ് സ്ഫോടനം ഉണ്ടാ‍യത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു കവര്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ അമ്പത്തിയേഴു പേര്‍ക്കാണ് പരുക്കേറ്റിരുന്നത്. ഇവരില്‍ പതിമൂന്ന് പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :