പൂനെ: പിന്നില്‍ സിമിയും ഐ‌എമ്മും?

പൂനെ| WEBDUNIA|
PRO
നിരോധിത വിദ്യാര്‍ത്ഥി സംഘടനയായ സിമിയും ഇന്ത്യന്‍ മുജാഹിദ്ദീനും (ഐ‌എം) പൂനെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി പൂനെ പൊലീസ് കമ്മീഷണര്‍ സത്യപാല്‍ സിംഗ് വെളിപ്പെടുത്തി.

ഇരു സംഘടനകളും ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് എഴുതിയ രണ്ട് കത്തുകള്‍ ലഭിച്ചതായി കമ്മീഷണര്‍ ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു എങ്കിലും കൂടുതല്‍ വിശദാംസങ്ങളിലേക്ക് കടന്നില്ല.

നേരത്തെ, ലഷ്കര്‍-ഇ-തൊയ്ബ ഭീകര സംഘടനയില്‍ നിന്ന് പിരിഞ്ഞ ലഷ്കര്‍-ഇ-തൊയ്ബ അല്‍ അലാമി പൂനെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. എന്നാല്‍, ഇന്ത്യന്‍ മുജാഹിദ്ദീന്റെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനായാണ് അറിയപ്പെടാത്ത ഈ സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തത് എന്ന് പരക്കെ സംശയമുണ്ടായിരുന്നു.

ഇതിനിടെ, ജര്‍മ്മന്‍ ബേക്കറിയില്‍ നടന്ന സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഭീകര വിരുദ്ധ കോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചു. ദൃശ്യങ്ങള്‍ പുറത്തുവിടുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന വാദം ശരിവച്ചുകൊണ്ടായിരുന്നു ഉത്തരവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :