പൂജിച്ച നാരങ്ങ വിഴുങ്ങിയ പിഞ്ചു കുഞ്ഞ് മരിച്ചു

വിശാഖപട്ടണം| WEBDUNIA|
അബദ്ധത്തില്‍ വിഴുങ്ങിയ പത്ത് മാസം പ്രായമുള്ള ആണ്‍‌കുഞ്ഞ് ശ്വാസം‌മുട്ടി മരിച്ചു. വിശാഖപട്ടണത്താണ് സംഭവം. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആര്‍മി ജവാന്‍ കനകേശ്വര റാവുവിന്റെ മകനാണ് മരിച്ചത്. വരലക്ഷിയാണ് അമ്മ.
ഭര്‍ത്താവിന്റെ വീട്ടുകാരുമായി വഴക്കിട്ട് വരലക്ഷി മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്.
കുഞ്ഞ് അസുഖബാധിതനായതിനാണ് വീട്ടുകാര്‍ ചില പൂജകള്‍ നടത്തിയ ശേഷം ഒരു നാരങ്ങ കുഞ്ഞിന് സമീപം വച്ചിരുന്നു. കളിക്കുന്നതിനിടെ കുഞ്ഞ് ഈ നാരങ്ങ അബദ്ധത്തില്‍ വിഴുങ്ങി. വീട്ടുകാര്‍ അടുക്കളയില്‍ ആയതിനാല്‍ സംഭവം അറിഞ്ഞില്ല. അല്പസമയത്തിന് ശേഷം ഇവര്‍ നോക്കിയപ്പോള്‍ കുഞ്ഞിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :