പുരി ജഗനാഥ ക്ഷേത്രം സ്വന്തമായി എഫ്എം റേഡിയോ തുടങ്ങുന്നു

പുരി| WEBDUNIA|
PRO
PRO
പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ പുരി ജഗനാഥ ക്ഷേത്രം സ്വന്തമായി എഫ്എം റേഡിയോ തുടങ്ങുന്നു. ജഗനാഥ സാംസ്കാരികത പ്രചരിപ്പിക്കാനായാണ് ക്ഷേത്രം എഫ്എം റേഡിയോ തുടങ്ങുന്നതെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

നാല് കോടി രൂപയാണ് പുതുതായി ഉണ്ടാക്കുന്ന എഫ്എം സ്റ്റേഷന് വേണ്ടിവരിക എന്നാണ് കണക്കാക്കപെടുന്നത്. പുരിയിലെ ക്ഷേത്രത്തോട് അനുബന്ധമായ ഓഫീസ് കെട്ടിടത്തിലായിരിക്കും സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. ജൂലൈയില്‍ നടക്കുന്ന ജഗനാഥ രഥോത്സവത്തിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുക.

ജഗനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളും അമ്പലം ഒരുക്കുന്നുണ്ട്. ജഗനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷ ദിവസങ്ങളെപറ്റിയുള്ള അറിയിപ്പുകളുമാവും ഇതുവഴി പങ്കുവെയ്ക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :