പിതൃത്വക്കേസ്: തീവാരിയുടെ രക്തസാമ്പിള്‍ ശേഖരിച്ചു

ഡെറാഡൂണ്‍| WEBDUNIA|
PRO
PRO
പിതൃത്വ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എന്‍ ഡി തിവാരി രക്തസാമ്പിള്‍ നല്‍കി. ഡെറാഡൂണിലെ വസതിയിലെത്തിയാണ്‌ ഡോക്ടര്‍മാര്‍ തിവാരിയുടെ രക്തസാമ്പിള്‍ ശേഖരിച്ചത്‌. രക്‌തസാമ്പിള്‍ നല്‍കാന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ്‌ രക്തസാമ്പിള്‍ ശേഖരിച്ചത്‌.

തന്റെ പിതാവ്‌ എന്‍ ഡി തിവാരിയാണെന്ന്‌ അവകാശപ്പെട്ട്‌ രോഹിത്‌ ശേഖര്‍ എന്ന യുവാവ്‌ 2008ലാണ്‌ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി തീവാരിയോട് ഡി എന്‍ എ ടെസ്റ്റിന് വിധേയനാകാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഡി എന്‍ എ ടെസ്റ്റിനായി രക്തസാമ്പിളുകള്‍ നല്‍കുന്നതിനെതിരെ തിവാരി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ചിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :