പിതാവിന്റെ പീഡനം സഹിക്കാതെ ഓടി രക്ഷപ്പെട്ട പെണ്‍കുട്ടിയെ ചായക്കടക്കാരന്‍ പീഡിപ്പിച്ചു
അഹമ്മദാബാദ്|
WEBDUNIA|
Last Modified ശനി, 21 സെപ്‌റ്റംബര്‍ 2013 (14:57 IST)
PRO
പിതാവിന്റെ പീഡനത്തില്‍ നിന്നും ഓടിരക്ഷപ്പെട്ട പതിനാറുകാരിയെ ചായക്കടക്കാരന്‍ മാനഭംഗപ്പെടുത്തി. അഹമ്മദാബാദിലെ ജമനാനഗര്‍ സ്വദേശിയായ പെണ്‍കുട്ടിക്കാണ് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്.
പെണ്‍കുട്ടിയെ പിതാവ് ഏറെ നാളുകളായി ലൈംഗികപരമായി ഉപയോഗിച്ചുകൊണ്ടിരുന്നു. ഇതില്‍ അമ്മയ്ക്ക് എതിര്‍പ്പില്ലായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് ഓട്ടോ ഡ്രൈവറാണ്. വൈകുന്നേരം വീട്ടിലെത്തിയാല്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഒരു നാള്‍ വീട്ടില്‍ നിന്നും രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടി മാലേഗാവിലേക്ക് ട്രെയിനില്‍ പോകുകയായിരുന്നു.
അവിടെ വച്ച് ഒരു ചായക്കടക്കാരനെ പരിചയപ്പെട്ടു. സഹായം വാഗ്ദാനം ചെയ്ത ചായക്കടക്കാന്‍ പെണ്‍കുട്ടിയെ സൂത്രത്തില്‍ ആളൊഴിഞ്ഞടത്ത് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ അഹമ്മദാബാദിലേക്ക് ട്രെയിനില്‍ കയറ്റി അയക്കുകയായിരുന്നു.
അഹമ്മദബാദില്‍ തെരുവില്‍ അലഞ്ഞ് നടന്ന പെണ്‍കുട്ടിയെ സാമുഹ്യപ്രവര്‍ത്തകര്‍ രക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് പീഡനവിവരങ്ങള്‍ പുറം ലോകം അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്താല്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.