പിഎസ്എല്‍വി-സി 20 ഇന്ത്യ വിക്ഷേപിച്ചു

ഹൈദരാബാദ്| WEBDUNIA|
PRO
PRO
ബഹിരാകാശരംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി താണ്ടുന്നു. ഇന്തോ- ഫ്രഞ്ച് ഉപഗ്രഹമായ 'സരള്‍‘ ഉള്‍പ്പെടെ ഏഴ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 20 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും എത്തിയിരുന്നു. നിശ്ചയിച്ചതിലും അഞ്ച് മിനിറ്റ് വൈകിയായിരുന്നു വിക്ഷേപണം.

സരളിന് പുറമെ കാനഡ, ഓസ്ട്രിയ, ഡെന്മാര്‍ക്ക്, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. സമുദ്രഗവേഷണത്തിനു വേണ്ടിയുള്ളതാണ് ‘സരള്‍‘ എന്ന ഉപഗ്രഹം‍. സുനാമി, ചുഴലിക്കാറ്റ് എന്നിവ പ്രവചിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ ഇതിലുണ്ട്.
വിക്ഷേപണത്തിനു മുന്നോടിയായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ കെ രാധാകൃഷ്ണന്‍ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി.

1975ലാണ് ഇന്ത്യയുടെ ബഹിരാകാശ ദൌത്യങ്ങള്‍ക്ക് തുടക്കമായത്. റഷ്യന്‍ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ‘ആര്യഭട്ട‘ ആയിരുന്നു ഈ ശ്രേണിയില്‍ ആദ്യത്തേത്. ഇന്ത്യയുടെ നൂറ്റിയൊന്നാം ദൌത്യമാണ് ഇപ്പോഴത്തേത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :