പാര്‍ലമെന്റിനു പുറത്ത് പാര്‍ക്ക് ചെയ്ത കാറിന് തീപിടിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
അതീവ സുരക്ഷാമേഖയായ പാര്‍ലമെന്റിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. പാര്‍ലമെന്റിന്റെ സൗത്ത് ബ്ലോക്കിലാണ് സംഭവമുണ്ടായത് അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

ഉച്ചയോടുകൂടിയാണ് പാര്‍ലമെന്റിനു പുറത്ത് കാറിന് തീപിടിച്ചുവെന്ന വിവരം അറിയിച്ചുകൊണ്ട് അഗ്‌നിശമന വിഭാഗത്തില്‍ അറിയിപ്പ് വന്നത്. ഉടന്‍ തന്നെ രണ്ട് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി നിമിഷങ്ങള്‍ക്കകം തീയണച്ചു. പാര്‍ലമെന്റിനു വെളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാറ്റ ഇന്‍ഡിഗോ കാറിനാണ് തീപിടിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :