പാഠപുസ്തകത്തില്‍ തലതിരിഞ്ഞ ദേശീയ പതാക, ബോംബും കത്തിയും!

ലക്നൗ| WEBDUNIA|
PTI
PTI
ഉത്തര്‍പ്രദേശിലെ സ്കൂള്‍ പാഠപുസ്തകത്തില്‍ തലതിരിച്ച് അച്ചടിച്ചു. തീര്‍ന്നില്ല, കുട്ടികളെ ഹിന്ദി അക്ഷരമാല പഠിപ്പിക്കാന്‍ ഉദാഹരണമായി നല്‍കിയിരിക്കുന്നത് ബോംബ്, കത്തി തുടങ്ങിയ വാക്കുകളാണ്.

ഡല്‍ഹിയിലെ ഗുരുകുല്‍ പബ്ലിക്കേഷന്‍ പ്രിന്റ് ചെയ്ത പുസ്തകത്തിലാണ് ദേശീയ പതാകയെ അപമാനിക്കുന്ന രീതിയില്‍ അച്ചടിച്ചിരിക്കുന്നത്. ഹിന്ദി അക്ഷരമാല പഠിപ്പിക്കാനുള്ള പാഠത്തില്‍ ‘ബ' എന്ന അക്ഷരം അടങ്ങിയ വാക്കായി നല്‍കിയിരിക്കുന്നതു ‘ബോംബ്‘ ആണ്. "ച്' എന്ന അക്ഷരം അടങ്ങിയ വാക്ക് ‘ചാക്കൂ' (കത്തി) ആണ്.

ഉത്തര്‍പ്രദേശ് ബോര്‍ഡ്, സിബിഎസ്ഇ എന്നീ സിലബസുകള്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള പുസ്തകത്തിലാണ് ഈ വമ്പന്‍ തെറ്റുകള്‍ കടന്നുകൂടിയിരിക്കുന്നത്. പ്രതിഷേധം കടുത്തതോടെ പുസ്തകം പൂര്‍ണമായും പിന്‍വലിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :