പാക് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2009 (10:04 IST)
ഇന്ത്യ-പാക് വിദേശകാര്യമന്ത്രിമാര്‍ ഞാ‍യറാഴ്ച ന്യൂയോര്‍ക്കില്‍ നടത്തി. ഭീകരതയ്ക്കെതിരെ പാകിസ്ഥാന്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ കുറിച്ച് ഇന്ത്യയ്ക്ക് ഇപ്പോഴും ആശങ്കയുണ്ടെന്നും ഇത്തരം സംഘടനകള്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണം എന്നും കൃഷ്ണ പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയോട് ആവശ്യപ്പെട്ടു.

ആക്രമണ മുക്തമായ ഒരു അന്തരീക്ഷത്തില്‍ മാത്രമേ അര്‍ത്ഥവത്തായ ചര്‍ച്ച തുടരാന്‍ സാധിക്കുകയുള്ളൂ. 26/11 ആക്രമണ കേസില്‍ പാകിസ്ഥാന്‍ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എങ്കിലും ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന ലഷ്കര്‍ സ്ഥാപകന്‍ ഹഫീസ് സയീദിനെതിരെ നടപടികളെടുക്കാത്തതില്‍ ഇന്ത്യയ്ക്കുള്ള ഉത്കണ്ഠയും കൃഷ്ണ വെളിപ്പെടുത്തി.

26/11 ആക്രമണ കേസിലെ നടപടികള്‍ കഴിവതും വേഗത്തിലാക്കാമെന്ന് ഖുറേഷി പറഞ്ഞു. കേസില്‍ പഴുതുകള്‍ ഇല്ലാതാക്കുന്നതിനാലാണ് കൂടുതല്‍ സമയമെടുക്കുന്നത് എന്നും പാക് വിദേശകാര്യമന്ത്രി വ്യക്തമാക്കി. കേസിലെ വിചാരണ അടുത്ത മാസം തുടങ്ങുമെന്നും പാക് വിദേശകാര്യമന്ത്രി പറഞ്ഞു.

വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചയ്ക്ക് മുന്നോടിയായി ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :