പാക് പ്രതിനിധിക്ക് ഭീഷണി

ന്യൂഡല്‍ഹി| WEBDUNIA|
ഭീഷണിക്കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ ഷാഹിദ് മാലിക്കിന്‍റെ സുരക്ഷ ശക്തമാക്കി. ജനുവരി 18നാണ് മാലിക്കിന് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ലഭിച്ചത്. അഖിലേന്ത്യ ഭീകരവിരുദ്ധ സഖ്യം എന്ന് അവകാശപ്പെടുന്ന സംഘടനയാണ് കത്തയച്ചിരിക്കുന്നത്.

ഇന്ത്യ വിട്ടില്ലെങ്കില്‍ വധിക്കുമെന്ന് മാലിക്കിന് കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേസമയം ഇത് ഏതെങ്കിലും വ്യക്തി വ്യാജമായി അയച്ചതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇത് നിസ്സാരമായി കാണുന്നില്ലെന്നും ഹൈക്കമ്മീഷണര്‍ക്ക് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കത്ത് ലഭിച്ചയുടന്‍ താനത് ഇന്ത്യന്‍ അധികൃതര്‍ക്ക് നല്‍കിയെന്നും തന്‍റെ സുരക്ഷയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഷാഹിദ് മാലിക് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :