പാക് നടപടി അപര്യാപ്തം: പ്രണബ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 24 ഫെബ്രുവരി 2009 (13:34 IST)
തീവ്രവാദം ഉന്‍മൂലനം ചെയ്യാന്‍ പാകിസ്ഥാന്‍ കൈക്കൊള്ളുന്ന നടപടികള്‍ അപര്യാപ്തമാണെന്ന് വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി. ഇന്ത്യയുമയുള്ള സമാധാന പ്രക്രിയകള്‍ തുടരാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീവ്രവാദം തുടച്ചുനീക്കാന്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പ്രണാബ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിച്ച പാക് ഹൈക്കമ്മിഷണര്‍ ഷാഹിദ് മാലിക്കിനോടാണ് പ്രണാബ് ഇന്ത്യന്‍ നിലപാട് വ്യക്തമാക്കിയത്.

മുംബൈ ഭീകരാക്രമണത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇപ്പോള്‍ നിലച്ച മട്ടാണ്. ഇത് തുടരണമെന്ന് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീവ്രവാദത്തിനു നേരെ ശക്തമായ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ.

മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇന്ത്യക്ക് കൈമാറാന്‍ പാക് സര്‍ക്കാര്‍ തയ്യാറാവണമെന്നും മുഖര്‍ജി ആവശ്യപ്പെട്ടു.

ഇന്ത്യ നല്‍കിയ തെളിവുകള്‍ക്ക് പാകിസ്ഥാന്‍ മറുപടി നല്‍കിയിട്ടുണ്ട്. ഇതിനുള്ള ഇന്ത്യന്‍ മറുപടി തയ്യാറായിക്കൊണ്ടിരിക്കുകയാണ്. മുംബൈ ഭീകരാക്രമണത്തില്‍ ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പ്രണാബ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :