പാക് ജുഡിഷ്യല്‍ സംഘം ഇന്ത്യയിലെത്തും

തിമ്പു( ഭൂട്ടാന്‍)| WEBDUNIA|
മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് (26/11) സാക്ഷികളില്‍ നിന്നു തെളിവു ശേഖരിക്കുന്നതിനായി പാകിസ്ഥാനില്‍ നിന്നുള്ള ജുഡിഷ്യല്‍ കമ്മിഷണ്‍ ഇന്ത്യയിലെത്തും. കഴിഞ്ഞ വര്‍ഷം നടന്ന ഇരുരാജ്യങ്ങളുടെയും ആഭ്യന്തര സെക്രട്ടറിതല ചര്‍ച്ചയിലെടുത്ത തീരുമാനപ്രകാരമാണിതെന്ന്‌ പാക്‌ ആഭ്യന്തര മന്ത്രി റഹ്‌മാന്‍ മാലിക് പറഞ്ഞു. ഭൂട്ടാനിലെ തിമ്പുവില്‍ ചേര്‍ന്ന നാലാമത്‌ സാര്‍ക്ക്‌ ഉച്ചകോടിക്കിടെ കേന്ദ്ര ആഭ്യന്തര പി ചിദംബരവുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കു ശേഷമാണ്‌ മാലിക്ക്‌ ഇക്കാര്യം പറഞ്ഞു.

മുംബൈ തീവ്രവാദി ആക്രമണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും ഒരു സംഘം പാകിസ്ഥാനിലും സന്ദര്‍ശനം നടത്തും. ആക്രമണത്തില്‍ പങ്കെടുത്തവരുടെ ശബ്‌ദ സാമ്പിള്‍ നല്‍കണമെന്ന്‌ ഇന്ത്യ ആവശ്യപ്പെടും.

മേഖലയില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ഇരുവരും ചര്‍ച്ച നടത്തി. അരമണിക്കൂര്‍ നീണ്ട ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്ന്‌ പിന്നീട്‌ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :