പാക് കസബിനെ ആവശ്യപ്പെട്ടു

ഇസ്ലാമബാദ്| PRATHAPA CHANDRAN| Last Modified ബുധന്‍, 18 ഫെബ്രുവരി 2009 (19:35 IST)
മുംബൈ ഭീകരാക്രമണത്തില്‍ ജീവനോടെ പിടികൂടിയ ഏക ഭീകരന്‍ അജ്മല്‍ അമിന്‍ കസബിനെ വിട്ടുകിട്ടണമെന്ന് പാകിസ്ഥാന്‍ ബുധനാഴ്ച ഔദ്യോഗികമായി ഇന്ത്യയോട് ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണത്തിലെ പ്രധാന കുറ്റാരോപിതായതിനാ‍ലാണ് കസബിനെ കൈമാറ്റം ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. പാകില്‍ പിടിയിലായ മറ്റുള്ളവര്‍ കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തത് എന്നും കുറ്റവിചാരണ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കസബിനെ വിട്ടുകിട്ടണമെന്നും പാകിസ്ഥാന്‍ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ മൊഹമ്മദ് ഖാസി പറഞ്ഞു.

കസബിനെ പാകിസ്ഥാന് കൈമാറിയില്ല എങ്കില്‍ അറസ്റ്റിലായ മറ്റുള്ളവരെ വിചാരണ ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും ഖാസി പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിലെ പ്രത്യേക പ്രോസിക്യൂട്ടറാണ് ഖാസി.

ഇന്ത്യ ഇക്കാര്യത്തില്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പാകിസ്ഥാന്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. എന്നാല്‍, വളരെ നേരത്തെ തന്നെ ഇന്ത്യ ഇത്തരമൊരു സാധ്യത തള്ളിക്കളഞ്ഞിരുന്നു. കുറ്റകൃത്യം നടന്നത് ഇന്ത്യയിലായതിനാല്‍ കസബിനെ രാജ്യത്തെ നിയമപ്രകാരം മാത്രമേ വിചാരണ ചെയ്യുകയുള്ളൂ എന്നാണ് ഇന്ത്യന്‍ നിലപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :