പാകിസ്ഥാന്‍ എന്നത് മിഥ്യ മാത്രം: കട്ജു!

ഹൈദരാബാദ്| WEBDUNIA|
PRO
PRO
പാകിസ്ഥാന്‍ എന്നത് മിഥ്യാ രാജ്യമാണെന്ന് പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ റിട്ട.ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. പാകിസ്ഥാനും ബംഗ്ലാദേശും ഒരുനാള്‍ ഇന്ത്യയ്ക്കൊപ്പം ചേരുമെന്നും കട്ജു പറഞ്ഞു.

“പാകിസ്ഥാന്‍ എന്ന പേരില്‍ ഒരു മിഥ്യാ രാജ്യം ഉണ്ടാക്കുകയായിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും അപ്പോഴും പരസ്പരം പോരടിക്കാനായി ബ്രിട്ടിഷുകാര്‍ കൃത്രിമമായി ഉണ്ടാക്കിയതാണത്, ഇന്ത്യ ഒരു വന്‍ വ്യാവസായിക രാഷ്ട്രമാകുന്നത് തടയാനായിരുന്നു അത്”-കട്ജു പറഞ്ഞു.

ഒരു ദിവസം ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഒന്നുചേരും. അതിന് 15-20 വര്‍ഷങ്ങള്‍ വരെ എടുത്തേക്കാം. അത് എളുപ്പം സംഭവിക്കാന്‍ ഈ രാജ്യങ്ങളെ വിഭജിച്ചവര്‍ അനുവദിക്കില്ല. നമ്മള്‍ എന്നും പരസ്പരം പോരടിക്കണം എന്നാണ് അക്കൂട്ടര്‍ ആഗ്രഹിക്കുന്നതെന്നും കട്ജു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :