പാകിസ്ഥാന് ഇന്ത്യയിലാണ്, പ്രധാനമന്ത്രി നരസിംഹറാവു തന്നെ!
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ
സിബിഎസ്ഇ പാഠപുസ്തകങ്ങളിലെ ഗുരുതരമായ പിഴവുകള്‍ ലോക്സഭയില്‍ കൂട്ടച്ചിരി പടര്‍ത്തി. പാകിസ്ഥാന് ഇന്ത്യയുടെ ഭാഗമാണെന്നും പി വി നരസിംഹറാവുവാണ് ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയെന്നുമാണ് പാഠപുസ്തകങ്ങളിലുള്ളതെന്ന് എഐഎഡിഎംകെ എം പിയാണ് സഭയില്‍ ചൂണ്ടിക്കാട്ടിയത്.
അംബേദ്കര്‍ കാര്‍ട്ടൂണ്‍ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് എസ് സെമ്മലൈ എം പി പിഴവുകള്‍ ഉയര്‍ത്തിക്കാട്ടിയത്. കര്‍ണാടകയിലെ പാഠപുസ്തകത്തിലാണ് പാകിസ്ഥാന് ഇന്ത്യയുടെ ഭാഗമാണെന്നുള്ളത്. അമേരിക്കന്‍ ഭരണഘടന മുതലാളിത്തത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പുസ്തകത്തിലുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രി പി വി നരസിംഹറാവു ആണെന്ന് പറഞ്ഞിരിക്കുന്നത് ആന്ധ്രാ പ്രദേശിലെ ഉര്‍ദു പാഠപുസ്തകത്തിലാണ്. കാട് എന്നത് മരങ്ങളുടെ കൂട്ടമാണ് എന്നാണ് പുസ്തകത്തില്‍ നല്‍കിയിരിക്കുന്ന നിര്‍വചനം.
പാഠപുസ്തകങ്ങള്‍ ഇങ്ങനെയാണെങ്കില്‍ കുട്ടികളുടെ നിലവാരം ഊഹിക്കാവുന്നതേയുള്ളൂ എന്നും സെമ്മലൈ സഭയില്‍ അഭിപ്രായപ്പെട്ടു.