മുംബൈ ഭീകരാക്രമണ വിഷയത്തില്‍ പാകിസ്ഥാനെതിരെ സൈനിക നടപടി ഉണ്ടാവില്ല എന്ന് ഇന്ത്യ ബുധനാഴ്ചയും ആവര്‍ത്തിച്ചു.
മുംബൈ ഭീകരാക്രമണത്തിനു ശേഷം പല രാഷ്ട്രീയ പാര്‍ട്ടികളും പാകിസ്ഥാനെതിരെ സൈനിക ആക്രമണം നടത്തണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, അത്തരമൊരു നടപടിയെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന് വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി ബുധനാഴ്ച പാര്‍ലമെന്‍റില്‍ പറഞ്ഞു.
ചിലരാജ്യങ്ങള്‍ ഇത്തരം സൈനിക നടപടികളിലൂടെ ആക്രമണത്തിന് മറുപടി നല്‍കാറുണ്ടെങ്കിലും ഇന്ത്യ ഇതിനെ എതിര്‍ക്കുന്നു, ഇസ്രയേല്‍ അടുത്തകാലത്ത് ഗാസയില്‍ നടത്തിയ ആക്രമണത്തെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രണാബ് പറഞ്ഞു.
എത്ര വലിയ പ്രകോപനമുണ്ടായാലും ഇന്ത്യ പൌരാവകാശത്തെ വിലമതിക്കും. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകര കേന്ദ്രങ്ങള്‍ ഇല്ലാതാക്കാനുള്ള ഇന്ത്യന്‍ സമ്മര്‍ദ്ദം തുടരുമെന്നും പ്രണാബ് പറഞ്ഞു.