പരോളില്ല, പക്ഷേ തടവുകാര്‍ അച്ഛന്മാരാകുന്നു!

അഹമ്മദബാദ്| WEBDUNIA|
PRO
PRO
സവിത സാവ്‌ലി പതിനാല് മാസമായി സമര്‍മതി ജയിലില്‍ കഴിയുകയാണ്. ഈ സ്ത്രീ ഗര്‍ഭിണിയാണെന്ന് ഈയിടെ വ്യക്തമായി. തുടര്‍ന്ന് കോടതി ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിലെ കണ്ടെത്തല്‍ അമ്പരപ്പിക്കുന്നതായിരുന്നു. ഇതേ ജയിലില്‍ തടവുകാരനായ ഭര്‍ത്താവിനൊപ്പം സവിത കഴിഞ്ഞിട്ടുണ്ട്. കേസിന്റെ വിചാരണയ്ക്കായി കോടതിയില്‍ കൊണ്ടുപോകുമ്പോള്‍ വാനില്‍ വച്ചായിരുന്നു ഇവരുടെ സമാഗമം, അതും പൊലീസിന്റെ ഒത്താശയോടെ. വാനിന്റെ ഡോര്‍ പുറത്തുനിന്ന് ലോക്ക് ചെയ്ത് പൊലീസ് കാവലിരിക്കും.

സമാനസംഭവങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട് ഈ ജയിലില്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ജാമ്യമോ പരോളോ ലഭിക്കാത്ത ഒരു ഗുണ്ട, ഭാര്യയെയും ഈയിടെ പിറന്ന കുഞ്ഞിനെയും കാണാന്‍ പോകണം എന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. കൃത്രിക മാര്‍ഗത്തിലൂടെയാണ് ഭാര്യ ഗര്‍ഭം ധരിച്ചതെന്നതിന്റെ തെളിവും ഇയാള്‍ കോടതിയില്‍ നിരത്തി. എന്നാല്‍ ഇയാളുടെ ബീജം എങ്ങനെ ജയിലില്‍ നിന്ന് ലാബിലെത്തി എന്ന ചോദ്യത്തിന് പൊലീസുകാര്‍ക്ക് ഉത്തരം നല്‍കാനായില്ല.

ടാഡ കേസില്‍ 17 വര്‍ഷം തടവില്‍ കഴിഞ്ഞ അബ്ദുള്‍ വഹാബ് ബലോച് രണ്ട് വര്‍ഷം മുമ്പാണ് സമര്‍മതി ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇയാളെ കൊണ്ടുപോകാന്‍ എത്തിയവരുടെ കൂട്ടത്തില്‍ 14-കാരനായ മകനും ഉണ്ടായിരുന്നു. 17 വര്‍ഷത്തെ കാലയളവില്‍ ബലോചിനെ ആശുപത്രിയില്‍ കൊണ്ടുപോയതായി പോലും ജയില്‍ രേഖകളില്‍ കാണാനുമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :