പരിഷ്കരിച്ച ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു

ജെയ്സാല്‍മിര്‍| WEBDUNIA|
PRO
PRO
ഇന്ത്യ-റഷ്യ സംയുക്ത സരംഭമായ ശബ്ദാതിവേഗ ക്രൂസ് മിസൈല്‍ ബ്രഹ്മോസിന്റെ പരിഷ്കരിച്ച പതിപ്പിന്റെ പരീക്ഷണം വിജയം. രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയില്‍ മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചണ് മിസൈല്‍ വിക്ഷേപണം നടത്തിയത്.

290​ കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് 3000 കിലോ പോര്‍മുന വഹിക്കാന്‍ കഴിയും. മിസൈല്‍ കൃത്യമായി ലക്ഷ്യം ഭേദിച്ചതായി പ്രതിരോധ വകുപ്പ് വക്താവ് കേണല്‍ എസ്.ഡി ഗോസ്വാമി അറിയിച്ചു. ബ്രഹ്‌മോസ് ഇതിനോടകം കരസേനയും നാവികസേനയും ആയുധ ശേഖരത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.

ബ്രഹ്മോസിന്റെ വ്യോമ സേന പതിപ്പിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തും ബ്രഹ്‌മോസിന് നിര്‍മ്മാണ കേന്ദ്രമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :