പരാതി പറഞ്ഞയാളെ ഹോട്ടലുടമ തല്ലിക്കൊന്നു!

ബാംഗ്ലൂര്‍| WEBDUNIA|
PRO
വീട്ടിലേക്ക് വാങ്ങിക്കൊണ്ടുപോയ ഗോബി മഞ്ചൂരിയന് എരിവ് കൂടി എന്ന് പരാതിപ്പെട്ടയാളെ ഹോട്ടലുടമയും സഹായികളും ചേര്‍ന്ന് തല്ലിക്കൊന്നു. ബാംഗ്ലൂരിലെ ജെ പി നഗറിലാണ് സംഭവം നടന്നത്.

മോഹന്‍ എന്ന 31 വയസ്സുകാരനാണ് ഭക്ഷണത്തെ കുറിച്ച് പരാതിപ്പെട്ടതിന് ഈ ദുര്യോഗം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ഇന്ദിരാഗാന്ധി സര്‍ക്കിളിലെ ‘കാരവാലി’ എന്ന ഹോട്ടലിലാണ് സംഭവം നടന്നത്.

രാത്രി പത്ത് മണിയോടെ മോഹന്‍ എന്നയാള്‍ ഹോട്ടലിലെത്തി താന്‍ നേരത്തെ പാഴ്സല്‍ വാങ്ങിയ ഗോബി മഞ്ചൂരിയന് എരിവ് കൂടുതലാണെന്ന് ഹോട്ടലുടമയോട് പരാതിപ്പെട്ടു. തുടര്‍ന്ന്, ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഹോട്ടലുടമ കടയിലെ രണ്ട് ജോലിക്കാരെ കൂടി സഹായത്തിന് വിളിച്ച് മോഹനന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തുകയുമായിരുന്നു.

രക്തത്തില്‍ കുളിച്ചു കിടന്ന മോഹനനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അടുത്ത ദിവസം ഉച്ചയോടെ ഇയാള്‍ ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തു. വിരേഷ് എന്നഹോട്ടലുടമയും സഹായികളും പൊലീസ് കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :