പപ്പു യാദവിന് ജാമ്യം നിഷേധിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
അജിത്ത് സര്‍ക്കാര്‍ കൊലക്കേസില്‍ ആര്‍‌ജെ‌ഡി എം.പിയായ പപ്പുയാദവിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. അമിതവണ്ണം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം തനിക്ക് ജാമ്യം നല്‍കണമെന്ന് പപ്പു ജാമ്യ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഭാവിയില്‍ കോടതിയെ സമീപിക്കുന്നതിന് പപ്പുവിന് അനുമതി നല്‍കിയിട്ടുണ്ട്. ബീഹാറിലെ മാധെപ്പൂരയില്‍ നിന്നുള്ള എം.പിയാണ് പപ്പുയാദവ്. ഗുണ്ടാത്തലവനായ രാജന്‍ തിവാരിയുടെ സഹായത്താല്‍ 1998ല്‍ സി.പി.ഐ(എം) നേതാവായ അജിത്ത് സര്‍ക്കാരിനെ പപ്പു കൊലപ്പെടുത്തിയെന്നാണ് കേസ്.

പാറ്റ്‌നയിലുള്ള ജയിലില്‍ നിന്ന് പപ്പുവിനെ തിഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. വിചാരണ തടവ് അനുഭവിക്കുന്ന വേളയില്‍ പാറ്റ്ന ജയില്‍ അധികൃതര്‍ പപ്പുവിന് വി.ഐ.പി പരിഗണന നല്‍കിയതിനെത്തുടര്‍ന്നാണ് കോടതി അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് മാറ്റിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :