പന്ത്രണ്ടാം ദിവസവും പാര്‍ലമെന്റ് തടസ്സപ്പെട്ടു

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
കല്‍ക്കരിപ്പാടം വിഷയത്തിലുള്ള പ്രതിപക്ഷ പ്രതിഷേധം മൂലം പന്ത്രണ്ടാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെട്ടു. ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭാ നടപടികള്‍ രണ്ട് മണി വരെ നിര്‍ത്തിവയ്ക്കുകയും ചെയ്തു. വര്‍ഷകാലസമ്മേളനം നാളെയാണ് അവസാനിക്കുക.

രാവിലെ ഇരുസഭകളിലും നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റ് ബഹളം കൂട്ടുകയായിരുന്നു. മൌനിയായ പ്രധാനമന്ത്രി ദുരന്തനായകനാണെന്ന വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലേഖനവും അംഗങ്ങള്‍ പരാമര്‍ശിച്ചു.

പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്ക് ജോലിക്കയറ്റത്തില്‍ സംവരണം നല്‍കുന്ന ബില്‍ രാജ്യസഭ ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സഭ ബഹളമായത്. ബില്ലിനെ എതിര്‍ക്കുന്ന സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളും അനുകൂലിക്കുന്ന ബിഎസ്‌പി അംഗങ്ങളും തമ്മില്‍ ഇന്നലെ ഉന്തുതള്ളും ഉണ്ടായതിനെ തുടര്‍ന്ന് ബില്‍ പരിഗണിക്കുന്നത് മാറ്റിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :