പദയാത്രയുമായി രാഹുല്‍ ഗാന്ധി ഇന്ന് തെലങ്കാനയില്‍

ഹൈദരബാദ്| JOYS JOY| Last Modified വെള്ളി, 15 മെയ് 2015 (11:57 IST)
കൂട്ട കര്‍ഷക ആത്മഹത്യകള്‍ നടന്ന തെലങ്കാനയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരംഭിച്ചു. തെലങ്കാനയിലെ അഡിലാബാദ് ജില്ലയില്‍ പതിനഞ്ച് കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ചു കൊണ്ടായിരിക്കും രാഹുല്‍ ഗാന്ധി കര്‍ഷക പ്രശ്‌നങ്ങള്‍ പരിശോധിക്കുക.

ഇത് രണ്ടാം തവണയാണ് കര്‍ഷകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് രാഹുല്‍ പദയാത്ര നടത്തുന്നത്. മഹാരാഷ്‌ട്രയില്‍ ആയിരുന്നു ആദ്യ പദയാത്ര. തെലങ്കാനയിലെ അഞ്ചു ഗ്രാമങ്ങളിലൂടെ രാഹുലിന്റെ പര്യടനം കടന്നുപോകും.

കഴിഞ്ഞ പത്തു മാസത്തിനിടെ 700 കര്‍ഷകരാണ് തെലങ്കാനയില്‍ ജീവനൊടുക്കിയത്. ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ച ശേഷം രാഹുല്‍ ആദ്യമായാണ് ഇവിടെയെത്തുന്നത്. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രാഹുലിന്റെ പദയാത്ര നടക്കുന്നത്.

അടുത്ത കാലത്ത് ആത്മഹത്യ ചെയ്ത ഒരു കര്‍ഷകന്റെ കുടുംബം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി രണ്ടു ലക്ഷം രൂപയുടെ ചെക്കും കൈമാറി. വൈകുന്നേരം നാലുമണിക്ക് കൊരാതികലില്‍ പദയാത്ര സമാപിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :