പട്ന സ്ഫോടനം; ഒരാള്‍ കൂടി അറസ്റ്റില്‍

പട്ന| WEBDUNIA|
PTI
പട്നയില്‍ ബിജെപിയുടെ ഹുങ്കാര്‍ റാലിക്കിടെ നടന്ന സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട്‌ ഒരാളെ കൂടി അറസ്റ്റ്‌ ചെയ്തു. ബിഹാറിലെ മോട്ടിഹാരിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഈ അറസ്റ്റോടെ സ്ഫോടനക്കേസില്‍ പൊലീസ് പിടിയിലായവരുടെ എണ്ണം മൂന്നായി. ജാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശി ഇംതിയാസ്‌ അന്‍സാരി, തൗസിം അക്‌തര്‍ എന്നിവര്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു. സ്ഫോടനങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 83 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

റാലി നടന്ന ഗാന്ധി മൈതാനത്ത്‌ ബോംബുകള്‍ സ്ഥാപിച്ചത്‌ ഇന്ത്യന്‍ മുജാഹിദീന്‍ കമാന്‍ഡര്‍ തെഹ്സീന്‍ അക്‌തറിന്റെ നേതൃത്വത്തിലാണെന്നു വ്യക്‌തമായ സൂചനകള്‍ ലഭിച്ചതോടെ ഇയാള്‍ക്കായി നേപ്പാളിലും ജാര്‍ഖണ്ഡിലും വ്യാപക തിരച്ചില്‍ നടക്കുകയാണ്‌.

ഇന്ത്യന്‍ മുജാഹിദീന്‍ കമാന്‍ഡര്‍ തെഹ്സീന്‍ അക്‌തറിനു വേണ്ടിയുള്ള തിരച്ചില്‍ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ഊര്‍ജിതമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :