പടക്കശാലയ്‌ക്ക് തീപിടിച്ച് എട്ടു മരണം

ചെന്നെ| WEBDUNIA|
PRO
PRO
തമിഴ്‌നാട്‌ കുംഭകോണം ഒഴൂക്കച്ചേരില്‍ പടക്കശാലയ്‌ക്ക് തീപിടിച്ച്‌ എട്ടുപേര്‍ മരിച്ചു. 12 പേര്‍ക്ക്‌ പരിക്കേറ്റു. മരിച്ചവരിലും പരിക്കേറ്റവരിലും ഏറെയും സ്‌ത്രീകളാണ്‌. വെള്ളിയാഴ്ച ഉച്ചയോടെ ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന അനേകം അനധികൃത പടക്കശാലകളില്‍ ഒന്ന്‌ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ദീപാവലിക്ക് പടക്കവിപണിയില്‍ എത്തിക്കാനായി തിരക്ക്‌ പിടിച്ച്‌ പടക്കനിര്‍മ്മാണം നടത്തി വരികയായിരുന്നു.

മരണസംഖ്യ ഇനിയും ഉയരുമെന്നാണ്‌ സൂചന. പൊള്ളലേറ്റ പലരുടേയും നില ഗുരുതരമാണ്‌. പലര്‍ക്കും 80 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.പോലീസും ഫയര്‍ഫോഴ്‌സും സ്‌ഥലത്ത്‌ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്‌. അനധികൃതമായിട്ടാണ്‌ പ്രവര്‍ത്തിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇവയില്‍ പലതും സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെയാണ്‌ പടക്ക നിര്‍മ്മാണം നടത്തുന്നത്‌.

ദീപാവലി കാലമായതിനാല്‍ അനുവദിച്ചതിലും കൂടുതല്‍ അളവില്‍ പടക്ക നിര്‍മ്മാണം നടത്തുന്നതിനിടയിലാണ്‌ സ്‌ഫോടനം നടന്നതെന്നാണ്‌ വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :