ഹിമാചല്‍പ്രദേശിലെ നയ്‌നാ ദേവി ക്ഷേത്രത്തില്‍ നിന്ന് തീര്‍ത്ഥാടകരുമായി വന്ന ഒരു ട്രക്ക് മറിഞ്ഞ് 24 പേര്‍ മരിച്ചു. 65 പേര്‍ക്ക് പരുക്ക് പറ്റി. പഞ്ചാബിലെ അനന്ദ്‌പൂര്‍ സാഹിബ് ടൌണില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്.
പരുക്കേറ്റവരെ ഇവിടെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള ആറ് പേരെ നൂറ് കിലോമീറ്റര്‍ അകലെ ചണ്ഡീഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ലുധിയാനയിലെ മച്ചിവാര ടൌണില്‍ നിന്നുള്ള തീര്‍ത്ഥാടകരെ വഹിച്ചു കൊണ്ട് വന്ന ട്രക്കാണ് അപകടത്തില്‍ പെട്ടത്.