പഞ്ചാബില്‍ ഫേസ്ബുക്കിലൂടെ ചോരക്കുഞ്ഞിനെ വിറ്റു

ലുധിയാന| WEBDUNIA|
PRO
PRO
പഞ്ചാബില്‍ ഫേസ്‌ബുക്ക്‌ വഴി പിഞ്ചുകുഞ്ഞിനെ വില്‍പ്പന നടത്തി. കുഞ്ഞിനെ ഡല്‍ഹിയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലുധിയാനക്കാരിയ്ക്ക് പിറന്ന ആണ്‍കുഞ്ഞിനെ അവരുടെ പിതാവാണ് വില്‍‌പന നടത്തിയത് എന്നാണ് വിവരം. കുട്ടി മരിച്ചു പോയെന്ന് ഇയാള്‍ മകളോട്‌ കള്ളം പറയുകയായിരുന്നു. ലുധിയാനയിലെ സത്യം ആശുപത്രിയിലാണ് സംഭവം എന്നാണ് വിവരം.

കുഞ്ഞിനെ അമ്മയുടെ അച്ഛന്‍ ആശുപത്രിയിലെ സുനിത എന്ന് പേരുള്ള നഴ്സിനാണ് വിറ്റത്. 45,000 രൂപയ്ക്കായിരുന്നു വില്പന. തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ ലാബ്‌ അറ്റന്‍ഡര്‍ ആയ ഗുര്‍പ്രീതിന് നഴ്സ് കുഞ്ഞിനെ കൈമാറി മൂന്ന് ലക്ഷം രൂപ വാങ്ങി. ഇയാളാണ് കുഞ്ഞിനെ ഫേസ്ബുക്കില്‍ വില്‍പനയ്ക്ക് വച്ചത്.

എട്ട് ലക്ഷം രൂപ നല്‍കി ഫേസ്ബുക്ക് വഴി ഡല്‍ഹിയിലെ ഒരു ബിസിനസുകാരന്‍ കുഞ്ഞിനെ വാങ്ങുകയായിരുന്നു. തന്റെ കുഞ്ഞ് മരിച്ചിട്ടില്ലെന്ന് ഉറപ്പുണ്ടായിരുന്ന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിതാവിന്റെ കൈയില്‍ കണക്കിലധികം പണം കണ്ടതും സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് കുഞ്ഞിനെ ഡല്‍ഹിയില്‍ നിന്ന് കണ്ടെത്തിയത്.

കുഞ്ഞിനെ അമ്മയെ തിരികെ ഏല്‍പ്പിച്ചു. അമ്മയുടെ പിതാവ്, നഴ്സ്, ലാബ്‌ അറ്റന്‍ഡര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കുഞ്ഞിനെ വാങ്ങിയ ബിസിനസ്സുകാരന്‍ ഒളിവിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :