പഞ്ചാബില്‍ ട്രക്ക് കൊക്കയില്‍ വീണ് 17 മരണം

ചണ്ഡീഗഢ്| WEBDUNIA| Last Modified വ്യാഴം, 10 ഒക്‌ടോബര്‍ 2013 (11:42 IST)
PTI
പഞ്ചാബ്-ഹിമാചല്‍ പ്രദേശ് അതിര്‍ത്തിയിലെ ഹോഷിയാര്‍പുരില്‍ തീര്‍ത്ഥാടകരുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു. 15 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

കപൂര്‍ത്തലയിലെ ഭോലത്തില്‍ നിന്നുള്ളവരാണ് ട്രക്കിലുണ്ടായിരുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹിമാചല്‍ പ്രദേശിലെ ഒരു തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിന്നും തിരിച്ച് പഞ്ചാബിലേക്ക് പോകുകയായിരുന്നു ഇവര്‍. തുടര്‍ന്ന് ഒരു വളവു തിരിയുന്നതിനിടെ ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ 14 പേര്‍ സംഭവസ്ഥലത്തും മൂന്ന് പേര്‍ ആശുപത്രിയിലുമാണ് കൊല്ലപ്പെട്ടത്. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :