നിരപരാധികളായ ‘തീവ്രവാദി’കള്‍ക്ക് നഷ്ടപരിഹാരം!

ന്യൂഡല്‍ഹി| WEBDUNIA|
PRO
രാജ്യത്ത് പലയിടങ്ങളിലും നടന്ന സ്ഫോടനക്കേസുകളില്‍ പ്രതികളെന്ന് മുദ്രകുത്തി ജയിലില്‍ അടക്കപ്പെട്ട് ദുരിതം ഏറ്റുവാങ്ങേണ്ടി വന്ന മുസ്ലീം യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍‌കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഒരു തെളിവും ഇല്ലാതെയാണ് ഈ യുവാക്കളെ പല സംസ്ഥാന പൊലീസ് വകുപ്പുകളും കസ്റ്റഡിയില്‍ എടുത്ത് ജയിലിലാക്കിയത്. സ്വാമി അസീമാനന്ദിന്റെ മൊഴിയോടെയാണ്‌ യുവാക്കളുടെ നിരപരാധിത്വം തെളിഞ്ഞത്‌.

രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങലെല്ലാം നടത്തുന്നത് മുസ്ലീം ഭീകരവാദികള്‍ ആണെന്നായിരുന്നു പൊതുവെയുള്ള ധാരണ. എന്നാല്‍ തീവ്രഹിന്ദു നിലപാടുള്ള അറസ്റ്റിലാവുകയും ഉണ്ടെന്ന് കുമ്പസരിക്കുകയും ചെയ്തതോടെ പല സ്ഫോടനക്കേസുകളിലും പുനരന്വേഷണം തുടങ്ങി. ഇതിന്റെ തുടര്‍ച്ചയായാണ് മലെഗാവ്‌, മെക്ക മസ്‌ജിദ്‌ , അജ്‌മീര്‍ ദര്‍ഗ , സംഝോതാ എക്‌സ്പ്രസ്‌ സ്‌ഫോടനക്കേസുകളുടെ പേരില്‍ അറസ്‌റ്റിലായ മുസ്ലീം യുവാക്കള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കുന്നതാണ്‌ സര്‍ക്കാര്‍ പരിഗണിക്കുന്നത്‌.

ഹുജി, ലഷ്‌കര്‍ ഇ തോയിബ, സിമി എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ചാണ് അമ്പതോളം വരുന്ന മുസ്ലീം യുവാക്കളെ ജയിലില്‍ അടച്ചിരുന്നത്. മാസങ്ങള്‍ നീണ്ട ജയില്‍ വാസത്തിന്‌ ശേഷമാണ്‌ ഇവര്‍ നിരപരാധികളാണെന്ന്‌ കണ്ടെത്തിയത്‌. ഇവരില്‍ ഭൂരിപക്ഷത്തിനും ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ദുരിതം അവസാനിച്ചിട്ടില്ല. ഇവരെയും ഇവരുടെ വീട്ടുകാരെയുന്‍ നാട്ടുകാര്‍ ഇപ്പോഴും സംശയദൃഷ്ടിയോടെയാണ് കാണുന്നത്.

നിരപരാധികള്‍ ആയിട്ടും ഇവര്‍ അനുഭവിച്ച, അനുഭവിച്ച് കൊണ്ടിരിക്കുന്ന ദുരിതവും പീഡനവും കണക്കിലെടുത്ത് ഇവര്‍ക്ക്‌ സാമ്പത്തിക- നിയമ സഹായം നല്‍കുന്നത്‌ പരിഗണനയിലാണെന്ന്‌ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ക്കൊപ്പം ഇവരുടെ കുടുംബാംഗങ്ങള്‍ക്കും പുനരധിവാസം ഉറപ്പാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :