നാനാജി ദേശ്മുഖ് അന്തരിച്ചു

ചിത്രകൂട്| WEBDUNIA|
സംഘപരിവാര്‍ നേതാവും മുന്‍ രാജ്യസഭാംഗവുമായ നാനാജി ദേശ്മുഖ് അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ അവശനിലയിലായിരുന്നെങ്കിലും വിദഗ്ധ ചികിതയ്ക്കായി അദ്ദേഹം ഡല്‍ഹിയിലേക്ക് പോകാന്‍ വിസമ്മതിച്ചതായി അദ്ദേഹവുമായി അടുത്ത ബന്ധമുള്ള ശാരദാ പ്രസാദ് ദ്വിവേദി അറിയിച്ചു.

പത്മഭൂഷന്‍ ജേതാവായ നാനാജി ദേശ്മുഖ് താ‍ന്‍ മരിച്ചാല്‍ മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിനാ‍യി വിട്ടു നല്‍കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം മൃതശരീരം വൈദ്യശാസ്ത്ര ഗവേഷണത്തിനായി വിട്ടുനല്‍കും.

1916 ഒക്ടോബര്‍ 11ന് മഹാരാഷ്ട്രയിലെ കടോലിയിലാണ് നാനാജി ദേശ്മുഖ് ജനിച്ചത്. വിഖ്യാതമായ ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് നാനാജി സ്ഥാപിച്ചതാണ്. വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമ വികസനം തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കാണ് ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് പ്രശസ്തം. അഞ്ഞൂറോളം ഗ്രാമങ്ങളുടെ സാമൂഹ്യപരിവര്‍ത്തന പരിപാടി അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നടന്നിരുന്നു.

ചിത്രകൂടിലെ ഗ്രാമീണ സര്‍വകലാശാലയായ ‘ചിത്രകൂട് ഗ്രാമോദയ വിശ്വവിദ്യാലയ’യുടെ ചാന്‍സലറായും നാനാജി ദേശ്മുഖ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :