നര്‍മ്മദ അണക്കെട്ടിന്‍റെ ഉയരം കൂട്ടാന്‍ അനുമതി

നര്‍മ്മദ, അണക്കെട്ട്, ഡാം, സര്‍ദാര്‍ സരോവര്‍, വന്ദന ശിവ, നരേന്ദ്രമോഡി
ന്യൂഡല്‍ഹി| Last Modified വ്യാഴം, 12 ജൂണ്‍ 2014 (19:09 IST)
നര്‍മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്‍റെ ഉയരം 17 മീറ്റര്‍ കൂട്ടുന്നു. ഇതുസംബന്ധിച്ച് ഗുജറാത്ത് സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. നിലവിലുള്ള 121.92 മീറ്ററില്‍നിന്ന് 138.68 മീറ്ററായി ഉയര്‍ത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.

നര്‍മദാ അണക്കെട്ടിന്‍റെ ഉയരം കൂട്ടുന്നതോടെ രണ്ടര ലക്ഷം ജനങ്ങള്‍ക്ക് വാസസ്ഥലം നഷ്ടപ്പെടുമെന്നാണ് നര്‍മദാ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടിയുണ്ടാകണം. അണക്കെട്ടിന്‍റെ ഉയരം കൂട്ടുന്നതിനെതിരെ വലിയ സമരപരിപാടികള്‍ക്കാണ് നര്‍മദാ ബച്ചാവോ ആന്ദോളന്‍ ഒരുങ്ങുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അണക്കെട്ടിന്‍റെ ഉയരം കൂട്ടാന്‍ തീരുമാനമുണ്ടായത്. അണക്കെട്ടിന്‍റെ ഉയരം വര്‍ദ്ധിപ്പിക്കണമെന്ന് മുമ്പ് നരേന്ദ്രമോഡി അന്നത്തെ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ നര്‍മ്മദാ കണ്‍‌ട്രോള്‍ അതോറിറ്റി യോഗത്തിലാണ് അണക്കെട്ടിന്‍റെ ഉയരം കൂട്ടാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :